രാഞ്ജനയ്ക്കു ശേഷം സോനം കപൂർ വീണ്ടും ധനുഷിന്റെ നായികയായേക്കുമെന്ന് സൂചന. സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ നിലവുക്ക് എൻമേൽ എന്നടി കോപത്തിലാണ് സോനം നായികയാവുക. പ്രാദേശിക ഭാഷയിൽ അഭിനയിക്കണമെന്ന മോഹം സോനത്തിന് ഉണ്ടായിരുന്നു. ധനുഷിനൊപ്പം തന്നെ അതു ചെയ്യാനാവുന്നതിൽ സോനം വളരെ സന്തോഷത്തിലാണെന്നാണ് വിവരം.

കൊച്ചടൈയാനുശേഷം സൗന്ദര്യ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് നിലവുക്ക് എൻമേൽ എന്നടി കോപം. ട്വിറ്ററിലൂടെ തന്റെ വിവാഹമോചനം അറിയിച്ച് സൗ്ദര്യ അടുത്തിടെ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ