ലണ്ടന്‍ നഗരത്തില്‍ ഊബര്‍ കാറില്‍ യാത്ര ചെയ്തപ്പോള്‍ നേരിട്ട അനുഭവം വിശദീകരിച്ച് ബോളിവുഡ് താരം സോനം കപൂര്‍.

“സുഹൃത്തുക്കളേ, ഊബര്‍ ലണ്ടനില്‍ യാത്ര ചെയ്തപ്പോൾ ഭീതിതമായൊരു അനുഭവം ഉണ്ടായി. ദയവായി കെയര്‍ഫുള്‍ ആകൂ. ലോക്കല്‍, പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അല്ലെങ്കില്‍ കാറുകള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലതും സുരക്ഷിതമായതും. ഞാന്‍ ആകെ ഉലഞ്ഞിരിക്കുകയാണ്,’ സോനം കപൂര്‍ ട്വിറ്ററില്‍ കുറിച്ചു.

 

തുടര്‍ന്ന് ഇതിന്റെ വിവരങ്ങള്‍ ആരാഞ്ഞ ഒരു ട്വിറ്റര്‍ ഉപയോക്താവിനോട് സോനം ഇങ്ങനെ വിശദീകരിച്ചു.

“ഡ്രൈവര്‍ക്ക് നിലതെറ്റിയിരിക്കുകയായിരുന്നു, എന്നോട് അലറുകയും, ഉച്ചത്തില്‍ സംസാരിക്കുകയും ആയിരുന്നു അയാള്‍. ഒടുവില്‍ ഞാന്‍ വിറച്ചു പോയി.”

sonam kapoor, uber london, uber safety, london cabs, london public transport, sonam kapoor twitter, സോനം കപൂര്‍, ഊബര്‍

Read Here: തിരുമ്പി വന്തിട്ടേന്ന് സൊല്ല്; ഇടവേളയ്ക്ക് ശേഷം ശോഭന വെള്ളിത്തിരയിൽ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook