/indian-express-malayalam/media/media_files/uploads/2018/05/abhishek.jpg)
താരനിബിഡമായിരുന്നു സോനം കപൂറിന്റെയും ആനന്ദ് അഹൂജയുടെയും വിവാഹം. ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും നവദമ്പതികൾക്ക് ആശംസ നേരാനെത്തി. ആശംസ നേരുക മാത്രമല്ല നവദമ്പതികൾക്കൊപ്പം ആടിപ്പാടുകയും ചെയ്തു താരങ്ങൾ. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, രൺവീർ സിങ്, വരുൺ ധവാൻ തുടങ്ങിയ താരങ്ങളൊക്കെ നൃത്തച്ചുവടുകൾ വച്ചു.
ഷാരൂഖ് ഖാൻ ഭാര്യ ഗൗരിക്കൊപ്പമാണ് എത്തിയത്. ഗൗരിയുടെ കൈപിടിച്ചാണ് ഷാരൂഖ് ക്യാമറകൾക്ക് മുന്നിലെത്തിയത്. വിവാഹ വിരുന്ന് നടക്കുന്ന ഹാളിലേക്ക് കടക്കുംവരെ ഷാരൂഖ് ഗൗരിയുടെ കൈവിട്ടില്ല.
A post shared by BollywoodLife (@ibollywoodlife) on
ബോളിവുഡിലെ മറ്റൊരു താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായ്‌യും വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തി. മകൾ ആരാധ്യയെ കൂട്ടാതെയാണ് ദമ്പതികൾ എത്തിയത്. വെളള നിറത്തിലുളള വസ്ത്രമായിരുന്നു ഇരുവരും ധരിച്ചിരുന്നത്.
ക്യാമറകൾക്ക് മുന്നിലെത്തിയ ഇരുവരും ഒരുമിച്ച് നിന്ന് ചിത്രങ്ങൾ പകർത്തി. ഇരുവരും വിവാഹ സൽക്കാര ഹാളിലേക്ക് പോകുന്നതിനിടെ ഐശ്വര്യയോട് ഒറ്റയ്ക്ക് ഫോട്ടോയ്ക്ക് നിൽക്കാൻ ക്യാമറാമാന്മാർ ആവശ്യപ്പെട്ടു. ഇതുകേട്ടതും അഭിഷേക് അവിടെനിന്നും മാറി ഭാര്യയോട് ക്യാമറയ്ക്ക് പോസ് ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ ഐശ്വര്യ അതിന് തയ്യാറായില്ല.
അഭിഷേകും കൂടെ വേണമെന്നായിരുന്നു ഐശ്വര്യ ആവശ്യപ്പെട്ടത്. പലതവണ പറഞ്ഞിട്ടും അഭിഷേക് അതിന് തയ്യാറായില്ല. ഒടുവിൽ ഐശ്വര്യയ്ക്ക് ക്യാമറയ്ക്ക് മുന്നിൽ ഒറ്റയ്ക്ക് നിൽക്കേണ്ടി വന്നു. ഫോട്ടോ സെഷൻ കഴിയുംവരെ അഭിഷേക് കാത്തുനിന്നു. അതുകഴിഞ്ഞെത്തിയ ഐശ്വര്യയുടെ കൈ പിടിച്ചാണ് അഭിഷേക് സൽക്കാര ഹാളിലേക്ക് പോയതെന്നതും ശ്രദ്ധേയമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.