/indian-express-malayalam/media/media_files/uploads/2021/07/sonam-kapoor-puts-pregnancy-rumours-to-rest-with-a-sassy-social-media-post-fi.jpg)
Sonam Kapoor puts pregnancy rumours to rest with a sassy social media post
ബോളിവുഡ് താരം നടി സോനം കപൂര്‍ അമ്മയാകുന്നു എന്ന് ചില റിപ്പോര്‍ട്ടുകള്‍ വന്നതിനു സോനം കപൂറിന്റെ മറുപടി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സോനം തന്റെ 'പ്രഗ്നന്‍സി റൂമറു'കളോട് പ്രതികരിച്ചത്. മാസമുറയുടെ ആദ്യ ദിനത്തില്‍ ഹോട്ട് വാട്ടര്‍ ബാഗും വച്ച്, ഇഞ്ചി ചേര്‍ത്ത ചായ കുടിക്കുന്നു എന്നാണ് താരം തന്റെ ഇന്‍സ്റ്റ സ്റ്റോറിയില്‍ കുറിച്ചത്.
/indian-express-malayalam/media/post_attachments/yAHbLHd2McKpjLBI98w9.jpg)
ഒരു വർഷത്തിലേറെയായുള്ള ലണ്ടന്‍ വാസത്തെ തുടര്‍ന്ന് സോനം കപൂർ അടുത്തിടെയാണ് മുംബൈയിലേക്ക് മടങ്ങിയത്. അപ്പോള്‍ മുതൽ താരം ഗർഭിണിയാണെന്ന അഭ്യൂഹങ്ങൾ ബോളിവുഡില്‍ പ്രചരിച്ചിരുന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍ പാണ് സോനം കപൂര്‍ തന്റെ കൂട്ടുകാരനും വ്യവസായിയുമായ ആനന്ദിനെ വിവാഹം കഴിക്കുന്നത്.
ദുൽക്കർ സൽമാൻ നായകനായ 'ദി സോയ ഫാക്ടറര്‍', അനുരാഗ് കശ്യപ്, അനിൽ കപൂർ എന്നിവരോടൊപ്പമുള്ള 'എ കെ വേഴ്സസ് എ കെ' എന്നിവയാണ് സോനം അഭിനയിച്ച് ഏറ്റവും ഒടുവിലായി പുറത്തു വന്ന ചിത്രങ്ങള്‍. ദക്ഷിണ കൊറിയൻ ത്രില്ലറിന്റെ റീമേക്കായ 'ദി ബ്ലൈന്‍ഡ്' ആണ് ഇനി റിലീസ് ആവാനുള്ള സോനം ചിത്രം. ഒരു സീരിയൽ കില്ലറിനെ തേടി നടക്കുന്ന, കാഴ്ചയിൽ വെല്ലുവിളി നേരിടുന്ന ഒരു പോലീസുകാരിയായി സോനം വേഷമിടുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us