ദുൽഖറും സോനം കപൂറും പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ‘സോയ ഫാക്റ്റർ’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുമ്പോൾ, സിനിമാതിരക്കുകളിൽ നിന്നെല്ലാം അവധിയെടുത്ത് മാലിദ്വീപിൽ വെക്കേഷൻ ആഘോഷിക്കുകയാണ് സോനം കപൂർ. ഭർത്താവ് ആനന്ദ് അഹൂജ, അനിയത്തി റിയ കപൂർ, അടുത്ത സുഹൃത്തുക്കൾ എന്നിവർക്കൊപ്പമാണ് സോനം മാലിദ്വീപിലെത്തിയിരിക്കുന്നത്. സുഹൃത്ത് കരൺ ബുലാനിയുടെ പിറന്നാൾ ആഘോഷവും മാലിദ്വീപിലെ ലക്ഷ്വറി ഹോട്ടലിൽ സംഘടിപ്പിച്ചിരിക്കുകയാണ് സോനവും കൂട്ടുകാരും.
മാലിദ്വീപിൽ നിന്നുള്ള സോനത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത് സഹോദരി റിയ കപൂറാണ്. സോനത്തിന്റെ സുഹൃത്തുക്കളും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.
View this post on Instagram
Boat adventures with the family. @discoversoneva #experiencesoneva #discoversoneva #sonevafushi
View this post on Instagram
View this post on Instagram
Nothing short of amazing @discoversoneva #discoversoneva #sonevafushi #experiencesoneva
സെപ്റ്റംബർ 20 നായിരുന്നു ‘ദ സോയ ഫാക്ടർ’ തിയേറ്ററുകളിലെത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ദുൽഖർ വേഷമിടുന്ന ചിത്രത്തിൽ സോയ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് സോനം അവതരിപ്പിക്കുന്നത്. പ്രണയം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് ആണ്. ദുൽഖറിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമാണ് ‘ദ സോയ ഫാക്റ്റർ’.
അനുജ ചൗഹാന് എഴുതിയ ‘ദ സോയ ഫാക്ടര്‍’ എന്ന നോവലിനെ ആസ്പദമാക്കി അഭിഷേക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് ലഭിച്ച ദിവസം ജനിച്ച പെണ്‍കുട്ടി, പ്രത്യേക ക്ഷണപ്രകാരം ഒരു ദിവസം ഇന്ത്യന്‍ ടീമിനൊപ്പമെത്തുന്നതും പിന്നീട് അവള് ടീമിന്റെ ഭാഗ്യമായി കണക്കാക്കപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. മികച്ച പ്രതികരണമാണ് ചിത്രം തിയേറ്ററുകളിൽ നേടികൊണ്ടിരിക്കുന്നത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook