ലോക്ക്‌ഡൗൺ കാലം മിക്ക താരങ്ങൾക്കും കുടുംബവുമൊത്തുള്ള ഒരു സമാധാനപൂർണമായ വെക്കേഷനാണ്. തിരക്കുകളിൽ നിന്നെല്ലാം അകന്ന് ഭർത്താവിനും കുടുംബത്തിനുമൊപ്പം കുറേ നാളുകൾ ഒന്നിച്ച് ചെലവഴിക്കാൻ കഴിയുന്നതിന്റെ സന്തോാഷത്തിലാണ് പലരും. ബോളിവുഡ് താരം സോനം കപൂറും അത്തരമൊരു വെക്കേഷനിലാണ് ഇപ്പോൾ. പാചകം ചെയ്തും വായിച്ചും വീടൊരുക്കിയുമൊക്കെ ലോക്ക്‌ഡൗൺ കാലം ചെലവഴിക്കുകയാണ് സോനം കപൂറും ഭർത്താവ് ആനന്ദ് അഹൂജയും. സോനം തന്നെയാണ് ലോക്ക്‌ഡൗൺ കാല വിശേഷങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കിട്ടിരിക്കുന്നത്. ആനന്ദിന്റെ ഡൽഹിയിലെ വീട്ടിലാണ് ഇരുവരും ഇപ്പോൾ ഉള്ളത്.

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2018 മേയ് എട്ടിനായിരുന്നു സോനവും ബിസിനസുകാരനായ ആനന്ദ് അഹൂജയും തമ്മിലുള്ള വിവാഹം. ബോളിവുഡിന്റെ കൂൾ കപ്പിൾ എന്നാണ് പൊതുവെ ഇവർ അറിയപ്പെടുന്നത്. ബോളിവുഡിന്റെ ആഢംബര സദസ്സുകളിൽ പൊതുവെ ഈ ദമ്പതികളെ കാണാറില്ല.

Read more: കാനിൽ സുന്ദരിയായി സോനം; അഭിമാനിക്കുന്നുവെന്ന് ഭർത്താവ് ആനന്ദ് അഹൂജ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook