സോഷ്യല്‍മീഡിയയില്‍ നടിമാര്‍ ആക്രമണത്തിന് ഇരയാവുന്നത് പുതിയ കാര്യമല്ല. മാഹിറാ ഖാനും ദീപികാ പദുകോണുമൊക്കെ പണിയില്ലാത്ത നെറ്റിസണ്‍ സദാചാരവാദികളുടെ അശ്ലീല കമന്റുകള്‍ കേള്‍ക്കേണ്ടി വന്നവരാണ്. സോനം കപൂറാണ് ഇത്തരക്കാരുടെ പുതിയ ഇര.

തായ്‍ലന്റില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിലാണ് സോനം ഇപ്പോള്‍ ഉളളത്. സ്വര ഭാസ്കര്‍, കരീന കപൂര്‍, ശിഖ തല്‍സാനിയ എന്നിവരും കൂടെയുണ്ട്. സോനത്തിന്റെ സഹനടിയായ സ്വര ഭാസ്കര്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പൂളിനടുത്ത് സമയം ചെലവഴിക്കുന്ന താരങ്ങളുടെ ഈ വീഡിയോ ആണ് ചിലരെ പ്രകോപിപ്പിച്ചത്.

സോനത്തിന്റെ സഹോദരിയായ റിയ കപൂറും വീഡിയോയിലുണ്ട്. കറുത്ത നിറത്തിലുളള സ്ട്രാപ്ലെസ് ബിക്കിനിയിലാണ് സോനം വീഡിയോയിലുളളത്. സോനത്തിന്റെ ‘ശരീരം ഫ്ലാറ്റ്’ ആണെന്നും മാറിടം കാണാനില്ലെന്നും പറഞ്ഞ് അപഹസിച്ചാണ് ചിലര്‍ രംഗത്തെത്തിയത്. കേട്ടാലറയ്ക്കുന്ന മറ്റ് കമന്റുകളും വീഡിയോയ്ക്ക് താഴെ വന്നു. ബോഡി ഷെയിംമിംഗിനെ കുറിച്ച് സോനം കപൂര്‍ നേരത്തേ രംഗത്ത് വന്നിരുന്നു. അന്ന് നിരവധി പേര്‍ സോനത്തിന് പിന്തുണയും അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ