തന്റെ കളിപ്പാട്ടങ്ങൾക്കൊപ്പം ക്യാമറയ്ക്ക് പോസ് ചെയ്യുകയാണ് ഒരു മിടുക്കിക്കുട്ടി. ബോളിവുഡിലെ യുവതാരങ്ങളിൽ ശ്രദ്ധേയയും അനിൽ കപൂറിന്റെ മകളുമായ സോനം കപൂറിന്റെ കുട്ടിക്കാലചിത്രമാണ് ആരാധകരുടെ ഹൃദയം കീഴടക്കുന്നത്. സോനം പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ‘മിസ് യൂ’ എന്നാണ് സോനത്തിന്റെ സഹോദരി റിയയുടെ കമന്റ്.

 

View this post on Instagram

 

Throwback to the photo shoot wearing my baby best! Styled by my very first stylist @kapoor.sunita #ThrowbackThursday

A post shared by Sonam K Ahuja (@sonamkapoor) on

അനിൽ കപൂറിന്റെയും സുനിത കപൂറിന്റേയും മകളാണ് സോനം. ലണ്ടനിലെ പഠനത്തിനു ശേഷം സഞ്ജയ് ലീല ബൻസാലിയുടെ ചിത്രത്തിൽ സംവിധാന സഹായിയായി പ്രവർത്തിച്ചുകൊണ്ടാണ് സോനം സിനിമാരംഗത്തേക്ക് എത്തുന്നത്. ‘ബ്ലാക്ക്’ എന്ന ചിത്രത്തിലായിരുന്നു സോനം സംവിധാന സഹായിയായി പ്രവർത്തിച്ചത്. പിന്നീട് ബൻസാലിയുടെ തന്നെ ‘സാവരിയ’ എന്ന ചിത്രത്തിൽ നായികയായി അഭിനയത്തിലും സോനം അരങ്ങേറ്റം കുറിച്ചു.

Read more: മാലിദ്വീപിൽ വെക്കേഷൻ ആഘോഷിച്ച് സോനം കപൂറും കുടുംബവും

‘ദ സോയ ഫാക്ടർ’ ആണ് സോനത്തിന്റേതായി അവസാനം തിയേറ്ററിലെത്തിയ ചിത്രം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ദുൽഖർ അഭിനയിച്ച ചിത്രത്തിൽ സോയ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് സോനം അവതരിപ്പിച്ചത്. അനുജ ചൗഹാന്‍ എഴുതിയ ‘ദ സോയ ഫാക്ടര്‍’ എന്ന നോവലിനെ ആസ്പദമാക്കി അഭിഷേക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്തത്. ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് ലഭിച്ച ദിവസം ജനിച്ച പെണ്‍കുട്ടി, പ്രത്യേക ക്ഷണപ്രകാരം ഒരു ദിവസം ഇന്ത്യന്‍ ടീമിനൊപ്പമെത്തുന്നതും പിന്നീട് അവള്‍ ടീമിന്റെ ഭാഗ്യമായി കണക്കാക്കപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook