ബോളിവുഡിന്റെ പ്രിയതാരമാണ് സോനം കപൂർ. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ 32-ാം ജന്മദിനം. ബോയ് ഫ്രണ്ടിനും സുഹൃത്തുക്കൾക്കൊപ്പം ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങളാണ് സോനം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. നൃത്തം ചെയ്യുന്ന ഒരു വിഡിയോയും സോനം പോസ്റ്റ് ചെയ്‌തിട്ടുണ്ട്.
ഡൽഹിയാണ് പിറന്നാളാഘോഷത്തിനായി സോനം കപൂർ തിരഞ്ഞെടുത്തത്. സോനം അഭിനയിച്ച ദില്ലി 6 ചിത്രീകരിച്ചത് ഡൽഹിയിൽ വെച്ചായിരുന്നു. അതിനാൽ തന്നെ ഡൽഹിയുമായി ഒരു പ്രത്യേക അടുപ്പം സോനത്തിനുണ്ട്. ബോയ് ഫ്രണ്ടായ ആനന്ദ് അഹുജയ്‌ക്കൊപ്പമായിരുന്നു സോനത്തിന്റെ പിറന്നാൾ ആഘോഷം. ആനന്ദിന്റെയും സുഹൃത്തുക്കൾക്കൊപ്പമുളള ചിത്രങ്ങളും സോനം തന്റെ ഇൻസ്റ്റ്ഗ്രാമിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. ഡൽഹിയിൽ ഷോപ്പ് ചെയ്യുന്നതിന്റെ വിഡിയോയും സോനം ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.


പദ്മൻ, വിരേ ദി വെഡ്ഡിംങ്ങ് എന്നിവയാണ് സോനത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.