/indian-express-malayalam/media/media_files/2025/11/20/sonam-kapoor-announces-second-pregnancy-2025-11-20-17-31-32.jpg)
ബോളിവുഡ് നടി സോനം കപൂറും ഭർത്താവ് ആനന്ദ് അഹൂജയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്. സോനം വീണ്ടും ഗർഭിണിയാണെന്ന രീതിയിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടയിലാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ നടി തന്റെ പ്രെഗ്നൻസി അനൗൺസ് ചെയ്തത്.
Also Read: ഇവർ തമ്മിൽ 2 വയസ്സിന്റെ വ്യത്യാസം മാത്രം; മഹേഷ് ബാബു എന്ന സന്തൂർ ഡാഡി
ബോളിവുഡിലെ ഫാഷൻ ഐക്കൺ കൂടിയായ നടി, തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ചാണ് ഗർഭിണിയാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ഹോട്ട്-പിങ്ക് ഡ്രസ്സിൽ ബേബി ബമ്പ് പ്രദർശിപ്പിച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചത്. ചിത്രത്തിന് 'അമ്മ' എന്നാണ് സോനം അടിക്കുറിപ്പ് നൽകിയത്.
Also Read: ഈ ലാൽ അങ്കിളിന്റെ ഒരു കാര്യം; മോഹന്‍ലാലുമായുള്ള ചാറ്റ് പങ്കുവെച്ച് എസ്തര്‍
ഗർഭധാരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ നേരത്തെ പ്രചരിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ സോനം രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നുണ്ടെന്ന് അഭ്യൂഹങ്ങൾ പരന്നതിന് പിന്നാലെയാണ് ഈ ഔദ്യോഗിക പ്രഖ്യാപനം.
Also Read: ദേ! ളോഹക്കു അകത്തു സാത്താൻ! ഇങ്ങേരു വള്ളി ഉണ്ടാക്കാത്ത സിനിമ ഇല്ല; ജിനുവിനെ ട്രോളി എവിനും കെവിനും
സോനത്തിന്റെ പോസ്റ്റ് വന്നതിനു പിന്നാലെ, നടിക്കും ഭർത്താവ് ആനന്ദ് അഹൂജയ്ക്കും ആശംസകൾ നേർന്ന് താരങ്ങളും ആരാധകരും രംഗത്തെത്തി.
നിരവധി വർഷത്തെ ഡേറ്റിംഗിന് ശേഷം 2018 മെയ് മാസത്തിലാണ് സോനം വ്യവസായിയായ ആനന്ദ് അഹൂജയെ വിവാഹം കഴിച്ചത്. 2022 ഓഗസ്റ്റിൽ ദമ്പതികൾക്ക് വായു എന്ന പേരിൽ ഒരു ആൺകുഞ്ഞ് പിറന്നു.
Also Read: ഈശോയോട് എന്റെ വിശേഷങ്ങൾ പറയാനുള്ള ദൂതനായി എന്നും നീ ഉണ്ടാകണം: സുഹൃത്തിനോട് അനുശ്രീ
നടൻ അനിൽ കപൂറിന്റെ മകളായ സോനം, സഞ്ജയ് ലീല ബൻസാലിയുടെ 2005-ലെ 'ബ്ലാക്ക്' എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് തന്റെ കരിയർ ആരംഭിച്ചത്. 2007-ൽ ബൻസാലിയുടെ റൊമാന്റിക് ഡ്രാമ 'സാവരിയ'യിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചു. 2023-ൽ ഷം മഖീജ സംവിധാനം ചെയ്ത ക്രൈം ത്രില്ലർ 'ബ്ലൈൻഡ്' ആണ് സോനം അവസാനമായി അഭിനയിച്ച ചിത്രം.
Also Read: അന്ന് മമ്മൂട്ടി, ഇന്ന് മഞ്ജുവാര്യർ; അന്നുമിന്നും സാരഥി അസീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us