മറ്റൊരു പ്രണയ കഥയ്ക്കു കൂടി ഇന്നലെ ശുഭാന്ത്യമായി. ബോളിവുഡിലെ പ്രധാന സിനിമാ കുടുംബങ്ങളില്‍ ഒന്നായ കപൂര്‍ കുടുംബത്തിലെ ആദ്യ പെണ്‍കുട്ടിയുടെ വിവാഹമാണ് കഴിഞ്ഞദിവസം മുംബൈയില്‍ നടന്നത്. നിര്‍മ്മാതാവ് സുരീന്ദര്‍ കപൂറിന്റെ കൊച്ചു മകളും അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനും നടനുമായ അനില്‍ കപൂറിന്റെ മൂത്ത മകള്‍ സോനം കപൂറാണ് കൂട്ടുകാരന്‍ ആനന്ദ് അഹൂജയെ ജീവിതത്തില്‍ കൂടെക്കൂട്ടിയത്.
Read More: സോനം കപൂർ വിവാഹിതയായി, ആശംസ നേരാൻ ബോളിവുഡ് താരങ്ങളെത്തി
സിഖ് ആചാര പ്രകാരമായിരുന്നു വിവാഹം. വൈകീട്ട് മുംബൈയിലെ ലീലാ ഹോട്ടലില്‍ ബോളിവുഡ് താരങ്ങള്‍ക്കായി കപൂര്‍ കുടുംബവും അഹൂജ കുടുംബവും ചേര്‍ന്ന് വിവാഹ സത്കാരം ഒരുക്കിയിരുന്നു. ‘ആനന്ദിന്റെയും സോനത്തിന്റേയും വിവാഹം ആഘോഷിക്കാന്‍ സംഗീതവും നൃത്തവുമായി ഞങ്ങള്‍ക്കൊപ്പം ചേരൂ. ഈ ദിനത്തില്‍ നിങ്ങളുടെ സാന്നിദ്ധ്യമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്ന ഏക സമ്മാനം,’ എന്നതായിരുന്നു ക്ഷണക്കത്തിലെ വാചകങ്ങള്‍. ഇന്ത്യന്‍, വെസ്റ്റേണ്‍ വസ്ത്രങ്ങളായിരുന്നു റിസപ്ഷന്റെ ഡ്രസ് കോഡ്.
Read More: സോനം സുമംഗലിയായി, കപൂര്‍ കുടുംബത്തിലെ അടുത്ത വധു ആര്?: വീഡിയോ
എട്ടുവര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിലും തുടര്‍ന്നുള്ള സത്ക്കാരത്തിലും ബോളിവുഡ് താരങ്ങളുടെ നീണ്ട നിരതന്നെ ഉണ്ടായിരുന്നു. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, കജോള്‍, റാണി മുഖര്‍ജി, ജൂഹി ചൗള, റണ്‍ബീര്‍ കപൂര്‍, ആലിയ ബട്ട്, കത്രീന കൈഫ്, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ്, വരുണ്‍ ധവാന്‍, റണ്‍വീര്‍ സിങ്, മനീഷ് മല്‍ഹോത്ര, കരണ്‍ ജോഹര്‍, ഷാഹിദ് കപൂര്‍, അര്‍ജുന്‍ കപൂര്‍ തുടങ്ങിയവര്‍ വിവാഹ സത്ക്കാരത്തിൽ പങ്കെടുത്തു.