scorecardresearch
Latest News

മകന്റെ പേരു പരിചയപ്പെടുത്തി സോനം കപൂർ

മകനൊപ്പമുള്ള ചിത്രം ആദ്യമായി പങ്കുവച്ച് സോനം കപൂർ

മകന്റെ പേരു പരിചയപ്പെടുത്തി സോനം കപൂർ

ഓഗസ്റ്റ് 20നാണ് ബോളിവുഡ് താരം സോനം കപൂർ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ഇപ്പോഴിതാ, മകന്റെ പേര് പരിചയപ്പെടുത്തുകയാണ് സോനവും ഭർത്താവ് ആനന്ദും.

“നമ്മുടെ ജീവിതത്തിന് പുതിയ അർത്ഥം പകരുന്ന ശക്തിയുടെ പേരിൽ, അപാരമായ ധൈര്യവും ശക്തിയും ഉൾക്കൊള്ളുന്ന ഹനുമാന്റെയും ഭീമന്റെയും പേരിൽ, പവിത്രവും ജീവൻ നൽകുന്നതും ശാശ്വതമായി നമ്മുടേതായതുമായ എല്ലാറ്റിന്റെയും പേരിൽ, ഞങ്ങളുടെ മകൻ വായു കപൂർ അഹൂജയ്ക്ക് വേണ്ടി ഞങ്ങൾ അനുഗ്രഹങ്ങൾ തേടുന്നു,” സോനം കപൂർ കുറിച്ചു.

കുഞ്ഞിനെ ആദ്യമായി കണ്ട ചിത്രങ്ങൾ സോനത്തിന്‍റെ സഹോദരി റിയ കപൂറും കഴിഞ്ഞ ദിവസം ഷെയർ ചെയ്തിരുന്നു.

“റിയ മാസി ഓകെയല്ല, ഈ ക്യൂട്ട്നെസ്സ് ഏറെയാണ്. ഈ നിമിഷം സ്വപ്നസമാനമാണ്. ധീരയായ അമ്മ സോനം കപൂറിനെയും സ്നേഹസമ്പന്നനായ അച്ഛൻ ആനന്ദ് അഹൂജയേയും സ്നേഹിക്കുന്നു. പുതിയ നാനി സുനിത കപൂറിനെയും പ്രത്യേകം മെൻഷൻ ചെയ്യുന്നു,” റിയ കുറിക്കുന്നു.

സോനവും ആനന്ദും 2018ലാണ് വിവാഹിതരായത്. ലണ്ടനിൽ ഇരുവരും ഒരു വീടും സ്വന്തമാക്കിയിട്ടുണ്ട്. കോവിഡ് ലോക്ക്ഡൗൺ കാലത്ത് ചിത്രീകരിച്ച ‘ബ്ലൈൻഡ്’ എന്ന ചിത്രമാണ് സോനത്തിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sonam kapoor and anand ahuja name their baby boy vayu