ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് നടി സോനം കപൂറും ഭർത്താവ് ആനന്ദ് അഹൂജയും. അമ്മയാകാൻ പോകുന്ന സന്തോഷ വിവരം സോഷ്യൽ മീഡിയയിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്. തന്റെ കുഞ്ഞു വയറിൽ കൈവച്ച് ഭർത്താവിന്റെ മടിയിൽ കിടക്കുന്ന ഫൊട്ടോയാണ് സോനം ഷെയർ ചെയ്തത്.
”ഞങ്ങളാൽ കഴിയുന്ന മികച്ച രീതിയിൽ നിന്നെ വളർത്താൻ നാലു കൈകൾ,, ഓരോ ചുവടിലും നിനക്കൊപ്പം മിടിക്കുന്ന രണ്ട് ഹൃദയങ്ങള്‍, നിനക്ക് സ്നേഹവും പിന്തുണയും നല്‍കുന്ന ഒരു കുടുംബം. നിന്നെ കാണാൻ കാത്തിരിക്കാനാവുന്നില്ല”, സോനം കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
സിനിമാ ലോകത്തുനിന്നും കരീന കപൂർ, വരുൺ ധവാൻ, ജാക്വിലിൻ ഫെർണാണ്ടസ് അടക്കമുള്ളവർ സോനത്തിന് ആശംസകൾ നേർന്നിട്ടുണ്ട്. സോനത്തിന്റെ കസിൻസായ ഖുഷി കപൂറും ജാൻവി കപൂറും കമന്റ് ചെയ്തിട്ടുണ്ട്.
2018 ലാണ് സോനം കപൂറും ആനന്ദ് അഹൂജയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. ലണ്ടനിലാണ് ഇരുവരും താമസിക്കുന്നത്. ‘സോയ ഫാക്ടര്‍’ ആണ് സോനം കപൂറിന്‍റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. ‘ബ്ലൈൻഡ്’ ആണ് സോനത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
Read More: സോനം കപൂറിന്റെ കോട്ടിന്റെ വില ഒന്നര ലക്ഷം, ഡ്രസ് 2 ലക്ഷം; അമ്പരന്ന് ആരാധകർ