കാത്തിരിപ്പിനും ഊഹാപോഹങ്ങള്‍ക്കും ഒടുവില്‍ ബോളിവുഡ് താരം സോനം കപൂര്‍ വിവാഹിതയാകുന്നു. ഏറെ നാളത്തെ പ്രണയത്തിന് ഒടുവില്‍ സോനവും ആനന്ദ് അഹൂജയും വിവാഹിതരാവുകയാണെന്നും മെയ് എട്ടിനായിരിക്കും വിവാഹമെന്നും രണ്ടു പേരുടേയും കുടുംബങ്ങള്‍ പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു.

രണ്ട് കുടുംബങ്ങളും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന വളരെ സ്വകാര്യമായ ചടങ്ങായിരിക്കും വിവാഹമെന്നും കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും എല്ലാവരുടേയും അനുഗ്രഹങ്ങള്‍ക്കും ആശംസകള്‍ക്കും നന്ദിയുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

അടുത്ത സുഹൃത്തായ ആനന്ദ് അഹൂജയുമായുള്ള വര്‍ഷങ്ങളായുള്ള പ്രണയമാണ് സാഫല്യമടയുന്നത്. എല്ലാവരും എല്ലാ കാര്യങ്ങളും ശരിയായ സമയത്ത് അറിയും എന്നായിരുന്നു നേരത്തെ സോനം പറഞ്ഞിരുന്നത്. അതേസമയം തന്നെക്കുറിച്ച് വരുന്ന ഗോസിപ്പുകള്‍ കാണുമ്പോള്‍ ഭ്രാന്തായി പോയി എന്നു തോന്നുന്നുവെന്നും അടുത്തിടെ സോനം ട്വീറ്റ് ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook