ബോളിവുഡ് താരമായ സോനം കപൂറിന്‍റെ വിവാഹമാണ് ഇപ്പോള്‍ ബോളിവുഡിന്‍റെ വലിയ വാര്‍ത്ത. വ്യവസായിയായ ആനന്ദ്‌ ആഹൂജയെയാണ് ബോളിവുഡ് നടനും നിര്‍മ്മാതാവുമായ അനില്‍ കപൂറിന്‍റെ മകള്‍ സോനം വിവാഹം കഴിക്കുന്നത്. അനില്‍ കപൂറിന്‍റെ സഹോദരന്‍ ബോണി കപൂറിന്‍റെ ഭാര്യയും അഭിനേത്രിയുമായിരുന്ന ശ്രീദേവിയുടെ അകാലവിയോഗത്തെത്തുടര്‍ന്ന് സ്വകാര്യ ചടങ്ങായാണ് വിവാഹം നടത്തുന്നത്. എന്നാല്‍ ബോളിവുഡിലെ പ്രധാനപ്പെട്ട കുടുംബങ്ങളില്‍ ഒന്നായ കപൂര്‍ കുടുംബത്തിലെ ഒരു പെണ്‍കുട്ടിയുടെ വിവാഹം അങ്ങനെ സന്തോഷാരവങ്ങള്‍ ഇല്ലാതെ കടന്നു പോകുന്നത് സാധ്യമല്ലല്ലോ.

നാളെ നടക്കാന്‍ പോകുന്ന വിവാഹത്തിന്‍റെയും ഇന്ന് നടക്കുന്ന മൈലാഞ്ചി കല്യാണത്തിന്‍റെയും ഒരുക്കത്തിലാണ് സോനത്തിന്‍റെ കുടുംബവും കൂട്ടുകാരും സഹപ്രവര്‍ത്തകരുമെല്ലാം. ചിത്രങ്ങളും വീഡിയോയും കാണാം.

ചിത്രങ്ങള്‍/വീഡിയോ: ഇന്‍സ്റ്റഗ്രാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook