മെയ് എട്ടിന് നടക്കാനിരിക്കുന്ന സോനം കപൂറിന്റെയും ആനന്ദ് അഹൂജയുടെയും വിവാഹക്കുറി വ്യത്യസ്തമായ രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. മെഹന്ദി ചടങ്ങിനും, വിവാഹത്തിനും തുടർന്നുള്ള വിരുന്നു സൽക്കാരത്തിനും പ്രത്യേകം പ്രത്യേകം ക്ഷണക്കത്തുകളാണ്.

മെയ് 7 ന് മെഹന്ദി ചടങ്ങിന്റെ ആഘോഷങ്ങൾ തുടങ്ങും. വിവാഹചടങ്ങിന് ക്ഷണിക്കപ്പെട്ടവർ വെളുത്ത നിറത്തിലുള്ള വസ്ത്രം ആയിരിക്കും ധരിക്കുക. ചടങ്ങിൽ താരങ്ങളുടെ പരിപാടികളും ഉണ്ടായിരിക്കും. വിവാഹ ചടങ്ങ് മെയ് 8ന് ഉച്ചകഴിഞ്ഞ് നടക്കും. ഇന്നേ ദിവസം ക്ഷണിതാക്കളോട് ഇന്ത്യൻ പരമ്പരാഗത വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ബോളിവുഡ് താരങ്ങൾക്കായി വൈകിട്ട് വിരുന്നു സൽക്കാരവുമുണ്ട്. ബി ടൗണിലെ വൻ താരങ്ങലെല്ലാം നവദമ്പതികൾക്ക് ആശംസകൾ നേരാനായി എത്തും.

ചൊവ്വാഴ്ചയാണ് രണ്ട് കുടുംബങ്ങളും ഒന്നിച്ച് സോനത്തിന്റെയും ആനന്ദിന്റെയും വിവാഹത്തിനെക്കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗികമായ് അറിയിച്ചത്. ”സോനത്തിന്റെയും ആനന്ദിന്റെയും വിവാഹത്തിൽ ഞങ്ങൾ രണ്ട് കുടുംബങ്ങളും വളരെയധികം അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. മെയ് 8 ന് മുംബൈയിൽ വച്ച് നടക്കുന്ന വിവാഹത്തിൽ കുടുംബത്തിന്റെ സ്വകാര്യതയെ മാനിച്ച് വളരെ അടുപ്പമുള്ള കുറച്ച് പേരെ മാത്രമേ ക്ഷണിച്ചിട്ടുളളൂ. ഞങ്ങളുടെ ജീവിതത്തിലെ മനോഹര നിമിഷം ആഘോഷിക്കുന്ന ഈ വേളയിൽ നിങ്ങൾ നൽകുന്ന സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും ഞങ്ങൾ പ്രത്യേകമായ് നന്ദി അറിയിക്കുന്നു”.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ