അടുത്തിടെയാണ് ബോളിവുഡ് താരം സോനം കപൂറിന്റേയും സുഹൃത്തായിരുന്ന ആനന്ദ് അഹുജയുടേയും വിവാഹം നടന്നത്. എട്ടുവര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഇരുവരും ജീവിതം ആഘോഷിക്കുകയാണ്.

കഴിഞ്ഞദിവസം ആനന്ദ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ സോനത്തെ ‘കൂള്‍’ എന്നും ‘എവരിഡേ ഫിനോമിനല്‍’ എന്നുമെല്ലാമാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഉടന്‍ തന്നെ സോനത്തിന്റെ മറുപടിയും വന്നു, ഞാന്‍ എപ്പോഴും കൂളാണ് എന്ന്.

Cool Not Cool … #SunYAY … #everydayphenomenal #bhaneonnike #bhaneonadi

A post shared by anand s ahuja (@anandahuja) on

‘എവരിഡേ ഫിനോമിനല്‍’ എന്നുതന്നെയായിരുന്നു ഇവരുടെ വിവാഹത്തിനു നല്‍കിയ ഹാഷ്ടാഗും. എന്തുകൊണ്ടാണ് അങ്ങനെ വിശേഷിപ്പിച്ചതെന്നും ആനന്ദ് പിന്നീട് വിശദീകരിച്ചിരുന്നു. സന്തോഷം എന്നത് എവിടെ നിന്നെങ്കിലും കിട്ടുന്നതല്ല, മറിച്ച് നിങ്ങള്‍ തന്നെയാണ് സന്തോഷം. ആ സന്തോഷങ്ങളെ എന്നും ഓര്‍ക്കണമെന്നും, അതിനോട് നന്ദിയുണ്ടാകണമെന്നും ഓര്‍മ്മിപ്പിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യമെന്നാണ് ആനന്ദ് പറഞ്ഞത്.

‘വീരേ ദി വെഡ്ഡിങ്’ എന്ന ചിത്രത്തിന്റെ റിലീസ് അടുപ്പിച്ചുള്ള പ്രചാരണ പരിപാടികളുമായി തിരക്കിലാണ് സോനം കപൂര്‍. കുഞ്ഞ് ജനിച്ചതിനു ശേഷം കരീന കപൂര്‍ അഭിനയത്തിലേക്ക് തിരിച്ചു വരുന്ന ചിത്രം കൂടിയാണിത്. ഇവരെ കൂടാതെ സ്വരാ ഭാസ്‌കര്‍, ശിഖ തല്‍സാനിയ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.

സോനം കപൂറിന്റെ സഹോദരി റിയയും എക്താ കപൂറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാല് പേരുടേയും ജീവിതത്തിലെ രസകരമായ നിമിഷങ്ങളിലൂടേയും സൗഹൃദത്തിലൂടേയും കടന്നു പോകുന്നതാണ് ചിത്രം. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ നേരത്തേ പുറത്തിറങ്ങിയിരുന്നു. ടൈറ്റില്‍ റോളില്‍ എത്തുന്നത് സോനമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ