ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് സോനം കപൂറും ഭർത്താവ് ആനന്ദ് അഹൂജയും. സ്വപ്നസമാനമായൊരു ബേബി ഷവർ തന്നെയാണ് സോനത്തിനായി കുടുംബവും സുഹൃത്തുക്കളും ചേർന്നൊരുക്കിയത്. നിറപ്പകിട്ടാർന്ന അലങ്കാരങ്ങളും രുചികരവും വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങളും നിറയെ പൂക്കളുമൊക്കെയായി വളരെ ഗ്രാൻഡായിരുന്നു ബേബി ഷവർ ആഘോഷം.
ഒരു പിങ്ക് ഹാൾട്ടർ നെക്ക് മാക്സി വസ്ത്രം ധരിച്ചാണ് സോനം ബേബി ഷവറിൽ പ്രത്യക്ഷപ്പെട്ടത്. ബ്രിട്ടീഷ് പാക്കിസ്ഥാനി ഗായകനും ഗാനരചയിതാവും മോഡലും സംഗീത നിർമ്മാതാവുമായ ലിയോ കല്യാൺ പാർട്ടിയിൽ പെർഫോം ചെയ്തു.
സോനത്തിന്റെ ബേബി ഷവർ പാർട്ടിയിൽ നിന്നും സഹോദരി റിയ ഷെയർ ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.











തന്റെ ജന്മദിനമായ ജൂൺ 9ന് മനോഹരമായൊരു മെറ്റേണിറ്റി ഫോട്ടോഷൂട്ടും സോനം നടത്തിയിരുന്നു. ഡിസൈനർമാരായ അബു ജാനിയുടെയും സന്ദീപ് ഖോസ്ലയുടെയും ഡിസൈനർ വസ്ത്രങ്ങളാണ് ഫോട്ടോഷൂട്ടിനായി സോനം അണിഞ്ഞത്.
അടുത്തിടെയാണ് ഇറ്റലിയിൽ ബേബിമൂൺ ആഘോഷിച്ച് സോനവും അഹൂജയും തിരിച്ചെത്തിയത്. സഹോദരി റിയ കപൂറിനും ഭർത്താവ് കരൺ ബൂലാനിയ്ക്കുമൊപ്പം പാരീസിൽ അടുത്തിടെ തന്റെ ജന്മദിനവും സോനം ആഘോഷിച്ചിരുന്നു.