Latest News

തിരിഞ്ഞു നോക്കുമ്പോൾ ഞാൻ കാണുന്നത്; സൊനാലി ബിന്ദ്രെ പറയുന്നു

കാൻസറിനെ അതിജീവിച്ച് ജീവിതം തിരികെ പിടിച്ച അനുഭവങ്ങളുമായി സൊനാലി ബിന്ദ്രെ

sonali bendre, sonali bendre cancer, Cancer Survivors Day, sonali bendre instagram, sonali bendre health, sonali bendre treatment, sonali bendre latest, sonali bendre photos, sonali bendre news

അർബുദവുമായുള്ള പോരാട്ടത്തിനൊടുവിൽ ജീവിതം വറുതിയ്ക്ക് കൊണ്ടുവന്നിരിക്കുകയാണ് ബോളിവുഡ് താരം സൊനാലി ബിന്ദ്രെ. അർബുദത്തെ അതിജീവിച്ച് ജീവിതം തിരികെപിടിച്ച അനുഭവത്തെ കുറിച്ച് മനസ്സു തുറക്കുകയാണ് താരമിപ്പോൾ. കാൻസർ ചികിത്സാ സമയത്തെ ചിത്രവും ഏറ്റവും പുതിയ ചിത്രവും ചേർത്തുവച്ചാണ് വളരെ പ്രചോദനം പകരുന്ന ഒരു കുറിപ്പ് സൊനാലി പങ്കു വച്ചിരിക്കുന്നത്.

“സമയം എങ്ങനെയാണ് കടന്നു പോവുന്നത്… ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, ഞാൻ എന്നിലെ ശക്തി കാണുന്നു, ബലഹീനത കാണുന്നു. പക്ഷേ ഏറ്റവും പ്രധാനമായി തുടർന്നുള്ള എന്റെ ജീവിതം എങ്ങനെയാവണമെന്ന് നിർവചിക്കാൻ കാൻസർ വാർഡിനെ അനുവദിക്കാത്ത ഇച്ഛാശക്തി കാണുന്നു.

നിങ്ങളുടെ ജീവിതം നിങ്ങൾ തിരഞ്ഞെടുക്കേണ്ടതാണ്. യാത്രയും നിങ്ങൾ തീരുമാനിക്കുന്നതാണ്.”

മുൻപും കാൻസർ അതിജീവനത്തെ കുറിച്ചുള്ള അനുഭവങ്ങൾ സൊനാലി പങ്കുവച്ചിട്ടുണ്ട്. കീമോതെറാപ്പിയുടെ ബുദ്ധിമുട്ടുകളും വേദനകളുമെല്ലാം തന്നെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് സൊനാലി തുറന്നെഴുതിയിരുന്നു.

Read more: സഞ്ജയ് ദത്ത് മുതൽ സൊനാലി ബെന്ദ്രെ വരെ; കാൻസറിനോട് പോരാടിയ ബോളിവുഡ് സെലിബ്രിറ്റികൾ

“എനിക്കറിയാം, ഭയങ്ങൾ എന്നെ കീഴ്‌‌പ്പെടുത്തി തുടങ്ങിയാൽ എന്റെ യാത്ര ദുഃഖത്തിലാവും ചെന്നവസാനിക്കുക. ഭയം ഒരു പരിധിവരെ, ‘നമ്മൾ നമ്മളോട് തന്നെ പറയേണ്ട ഒരു കഥ’യുമായാണ് പിറക്കുന്നത്. അതുകൊണ്ട് ഞാനെന്നോട് പറയാനായി വ്യത്യസ്തമായൊരു കഥ തിരഞ്ഞെടുത്തു. ഞാൻ സുരക്ഷിതയാണെന്ന് ഞാനെന്നോട് പറഞ്ഞു, ഞാൻ കരുത്തയാണെന്നും ധീരയാണെന്നും ഒന്നിനും എന്നെ തോൽപ്പിക്കാനാവില്ലെന്നും.

കഴിഞ്ഞ മാസങ്ങളിൽ നല്ലതും ചീത്തയുമായ ദിവസങ്ങൾ എന്റെ ജീവിതത്തിലുണ്ടായിരുന്നു. ഞാൻ പൂർണമായും അസ്വസ്ഥയായ ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു വിരൽ ഉയർത്തുന്നതുപോലും വേദനാജനകമായ അവസ്ഥകൾ. വേദന ഒരു ചങ്ങല പോലെയാണെന്ന് തോന്നിയിട്ടുണ്ട്. ശാരീരിക വേദനയിൽ നിന്നു തുടങ്ങി മാനസികവും വൈകാരികവുമായ വേദനകളിൽ അവസാനിക്കുന്ന ഒരു ചങ്ങല. നിരവധി പോസ്റ്റ് കീമോ സെക്ഷനുകൾ, പോസ്റ്റ് സർജറി സമയങ്ങൾ. ചിരിക്കുമ്പോൾ പോലും വേദന തോന്നിയ നിമിഷങ്ങൾ. ഓരോ മിനിറ്റും പോരാട്ടമായ അനുഭവങ്ങൾ.

ഓരോ വ്യക്തിയും അവരുടെ വികാരങ്ങളെ അംഗീകരിക്കണമെന്നാണ് എനിക്കു തോന്നുന്നത്. ചീത്ത സമയങ്ങളുമുണ്ടെന്ന് നമ്മൾ മനസ്സിലാക്കണം. എപ്പോഴും സന്തോഷത്തോടെയും പ്രസരിപ്പോടെയും ഇരിക്കാൻ നമ്മൾ സ്വയം നിർബന്ധിക്കുന്നതിൽ കാര്യമില്ല. ആർക്കു വേണ്ടിയിട്ടാണ് നമ്മൾ ഫേക്കായിരിക്കുന്നത്, അഭിനയിക്കുന്നത്? ഞാൻ എന്നെ കരയാൻ അനുവദിച്ചു. വേദനകൾ അനുഭവിക്കാൻ അനുവദിച്ചു. എന്നോട് തന്നെ ദയ കാണിച്ചു. എന്തിലൂടെയാണ് നമ്മൾ കടന്നു പോവുന്നത് എന്ന് മനസ്സിലാക്കുന്നതാണ് ആ അവസ്ഥയെ അംഗീകരിക്കാനുള്ള നല്ല വഴി. ഇമോഷൻസ് തെറ്റല്ല, നെഗറ്റീവ് വികാരങ്ങളൊന്നും തെറ്റല്ല. പക്ഷേ ഒരു ഘട്ടത്തിലെത്തുമ്പോൾ നമ്മൾ അത് നെഗറ്റീവ് ആണെന്ന് മനസ്സിലാക്കണം, തിരിച്ചറിയണം. ജീവിതത്തെ കീഴ്‌പ്പെടുത്താൻ ആ വികാരങ്ങളെ അനുവദിക്കരുത്,” സൊനാലി കുറിക്കുന്നു.

നമ്മൾ നമ്മുടെ കാര്യത്തിൽ തന്നെ നല്ല ശ്രദ്ധ നൽകിയാൽ മാത്രമേ ആ അവസ്ഥയിൽ നിന്നും പുറത്തു കടക്കാൻ സാധിക്കൂ എന്നും സൊനാലി പറയുന്നു. “ഉറക്കം, ഇഷ്ടഭക്ഷണം, മകനുമായുള്ള സംസാരം,” എന്നിവയൊക്കെ തന്നെ ആ പുറത്തു കടക്കലിനു സഹായിച്ചു എന്നാണ് സൊനാലി പറയുന്നത്. “ചികിത്സ പൂർത്തിയാക്കി മടങ്ങുമ്പോൾ നല്ല രീതിയിൽ ഇരിക്കണം എന്നു ഞാനാശിക്കുന്നു. ഇതെന്റെ ജീവിതത്തിലെ മറ്റൊരു പരീക്ഷണം മാത്രമാണ്,” സൊനാലി കൂട്ടിച്ചേർത്തു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sonali bendre opened up about her battle with cancer

Next Story
ഇത്ര ക്യൂട്ടായിരുന്നോ ബേബി ശാലിനി; അപൂർവ്വ വീഡിയോShalini, Shalini childhood photo, Shalini childhood video, Shamlee, Baby Shamlee, Baby Shamlee latest photos, Shyamili, Baby Shyamili
The moderation of comments is automated and not cleared manually by malayalam.indianexpress.com