ബോളിവുഡിൽ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മിഷൻ മംഗൾ. ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തെ ആസ്പദമാക്കിയുളളതാണ് ചിത്രം. അക്ഷയ് കുമാർ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രത്തിൽ തപ്സി പന്നു, വിദ്യാ ബാലൻ, സോനാക്ഷി സിൻഹ, നിത്യ മേനൻ, കൃതി കുൽഹാരി, ശർമൻ ജോഷി എന്നിവരാണ് മറ്റു താരങ്ങൾ. ഓഗസ്റ്റ് 15 നാണ് ചിത്രം റിലീസിനെത്തുന്നത്.

ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് താരങ്ങൾ. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പരിപാടിയിൽനിന്നുള്ളൊരു വീഡിയോ വൈറലാവുകയാണ്. ചിത്രത്തെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന അക്ഷയ് കുമാറിനെ സൊനാക്ഷി സിൻഹ തളളി താഴെയിടുന്നതാണ് വീഡിയോ. ഒട്ടും പ്രതീക്ഷിക്കാതെ സൊനാക്ഷി ഇങ്ങനെ ചെയ്തത് അക്ഷയ് കുമാറിനെയും സഹതാരങ്ങളായ തപ്‌സിയെയും വിദ്യ ബാലനെയും നിത്യയെയും ഒന്നു ഭയചരിതരാക്കി.

Read Also: എന്റെ സിനിമയിൽ മഞ്ജു വാര്യർ ഉണ്ടാവണമെന്ന് ആഗ്രഹിച്ചിരുന്നു: ‘മിഷൻ മംഗൾ’ സംവിധായകൻ

തപ്‌സി സംസാരിച്ചശേഷമാണ് അക്ഷയ് കുമാർ ചിത്രത്തെക്കുറിച്ച് സംസാരിച്ചത്. ഇതിനിടയിൽ കസേരയിൽ ഇരുന്ന് പുറകിലേക്ക് ചാഞ്ഞ് എന്തോ പറയാൻ തുടങ്ങവേയാണ് സൊനാക്ഷി പെട്ടെന്ന് ചെറുതായൊന്നു തളളിയത്. കസേരയോടൊപ്പം അക്ഷയ് താഴെ വീണു. പെട്ടെന്നുണ്ടായ വീഴ്ചയിൽ അക്ഷയ് ചെറുതായൊന്നു പേടിക്കുകയും ചെയ്തു. അക്ഷയ് താഴെ വീണതുകണ്ട് പൊട്ടിച്ചിരിച്ച സൊനാക്ഷി ‘എന്നെ ആരെങ്കിലും വെറുപ്പിച്ചാൽ, ഞാൻ ഇതായിരിക്കും ചെയ്യുക’യെന്ന മറുപടിയാണ് കൊടുത്തത്.

അക്ഷയ് കുമാറും സൊനാക്ഷി സിൻഹയും നല്ല സുഹൃത്തുക്കളാണ്. മിഷൻ മംഗളിനു മുൻപ് നിരവധി ചിത്രങ്ങളിൽ അക്ഷയ് കുമാറിനൊപ്പം സൊനാക്ഷി അഭിനയിച്ചിട്ടുണ്ട്. ജോക്കർ, ബേബി, റൗഡി റാത്തോഡ്, ഹോളിഡേ: എ സോൾജിയർ ഈ സ് നെവർ ഓഫ് ഡ്യൂട്ടി, വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ എന്നിവയൊക്കെ ഇരുവരും ഒന്നിച്ച ചിത്രങ്ങളാണ്.

View this post on Instagram

team #missonmangal

A post shared by news_of_bollywood (@indian_cinematic) on

ജഗൻ സാക്ഷിയാണ് ‘മിഷൻ മംഗളി’ന്റെ സംവിധായകൻ. ഫോക്സ് സ്റ്റാർ സ്റ്റുഡിയോയും കേപ് ഓഫ് ഗുഡ് ഫിലിംസും സംയുക്തമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യയ്ക്ക് ഒന്നാകെ അഭിമാനകരമായ ബഹിരാകാശ മിഷനുകളിൽ ഒന്നാണ്. ചൊവ്വയിലേക്കുള്ള ഇന്ത്യയുടെ ദൗത്യത്തിന്റെ അവിശ്വസനീയമായ യഥാർഥ കഥയെ തന്റെ മകൾ ഉൾപ്പെടുന്ന പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനാണ് ഈ ചിത്രം തിരഞ്ഞെടുത്തതെന്ന് അക്ഷയ് കുമാർ മുൻപ് ട്വിറ്റർ സന്ദേശത്തിലൂടെ വ്യക്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook