ആരാധകരെ ഞെട്ടിച്ചു കൊണ്ട് ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹയെ അറസ്റ്റ് ചെയ്യുന്ന വീഡിയോ. ഇതിനോടകം തന്നെ വൈറലായി മാറിയ വീഡിയോ കണ്ടവരെല്ലാം ആശങ്കയിലായിരിക്കുകയാണ്. ഇതേ സമയം തന്നെ ‘സൊനാക്ഷി സിന്‍ഹ അറസ്റ്റഡ്’ എന്ന ഹാഷ് ടാഗും ട്വിറ്ററില്‍ വൈറലായിരിക്കുകയാണ്.


ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സൊനാക്ഷിയെ വിലങ്ങ് അണിയിച്ച് നടത്തി കൊണ്ടു പോകുന്ന വീഡിയോ പുറത്ത് വന്നത്. വ്യക്തമല്ലാത്ത വീഡിയോയില്‍ സൊനാക്ഷി എന്നെ നിങ്ങള്‍ക്ക് അറസ്റ്റ് ചെയ്യാനാകില്ല, ഞാന്‍ ആരാണെന്ന് അറിയാമോ എന്നൊക്കെ പറയുന്നത് കേള്‍ക്കാം. അതേ സമയം, താരം തന്നെയാണിതെന്നത് വ്യക്തമാണ്.


സംഭവം പ്രൊമോഷണല്‍ വീഡിയോ ആണെന്നാണ് കരുതപ്പെടുന്നത്. വീഡിയോ വൈറലായതോടെ താരം പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. വീഡിയോയിലുള്ളത് താന്‍ തന്നെയാണെന്നും എന്നാല്‍ കേള്‍ക്കുന്നത് എല്ലാം ശരിയല്ലെന്നും താരം പ്രതികരിച്ചു. കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാമെന്നും സൊനാക്ഷി ഉറപ്പു നല്‍കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook