scorecardresearch

കായലരികത്ത് വലയെറിഞ്ഞപ്പോൾ; മലയാളം പാട്ടുപാടി വേദിയുടെ മനസ്സ് കവർന്ന് ബോളിവുഡ് ഗായിക

Sona Mohapatra| നീലക്കുയിൽ എന്ന ചിത്രത്തിലെ നൊസ്റ്റാൾജിയ സമ്മാനി്ക്കുന്ന ‘കായലരികത്ത് വലയെറിഞ്ഞപ്പോൾ...’ എന്ന പഴയ ഗാനം പാടിക്കൊണ്ടാണ് സോന സദസ്സിന്റെ ഹൃദയം കീഴടക്കിയത്

Sona Mohapatra| നീലക്കുയിൽ എന്ന ചിത്രത്തിലെ നൊസ്റ്റാൾജിയ സമ്മാനി്ക്കുന്ന ‘കായലരികത്ത് വലയെറിഞ്ഞപ്പോൾ...’ എന്ന പഴയ ഗാനം പാടിക്കൊണ്ടാണ് സോന സദസ്സിന്റെ ഹൃദയം കീഴടക്കിയത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sona Mohapatra

സോന മൊഹപത്ര

തിരുവനന്തപുരം: പാട്ടും സംസാരവും കൊണ്ട് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിൽ സദസ്സിന്റെ ഇഷ്ടം കവർന്ന് ബോളിവുഡ് ഗായികയും സംഗീത സംവിധായികയുമായ സോന മൊഹപത്ര. ‘കായലരികത്ത് വലയെറിഞ്ഞപ്പോൾ...’ എന്ന പഴയ ഗാനം പാടിക്കൊണ്ടാണ് സോന സദസ്സിന്റെ ഹൃദയം കീഴടക്കിയത്. 

Advertisment

വേഗാനന്തര ലോകം (The Paradox of Pace) എന്ന സെഷനിൽ ഇന്ത്യൻ എക്സ്‌‌‌പ്രസ്സ് എന്റർടെയിൻമെന്റ് എഡിറ്റർ ജ്യോതി ബാവയുമായി സംസാരിക്കുകയായിരുന്നു സോന മൊഹപത്ര. 

Sona Mohapatra Jyoti Bawa 1
ഇന്ത്യൻ എക്സ്‌‌‌പ്രസ്സ് എന്റർടെയിൻമെന്റ് എഡിറ്റർ ജ്യോതി ബാവയും സോന മൊഹപത്രയും

Also Read: വിന്റേജ് വൈബിൽ അനുപമ; റെഡ് ഫ്ലോറൽ സാരിയിൽ മനംകവർന്ന് താരം

Also Read: അന്ന് ആ 10 ലക്ഷം നൽകി എന്നെ ചേർത്തുപിടിച്ചു; വിങ്ങലോടെ അനീഷ്; സി.ജെ റോയിയെ കുറിച്ചുള്ള ഓർമ്മകൾ

കേരളവുമായി ഒരു കണക്ഷൻ കൂടിയുണ്ട് നേഹയ്ക്ക്. ഒരു നേവി ഉദ്യോഗസ്ഥന്റെ മകളായി ജനിച്ച സോനയുടെ കുട്ടിക്കാലത്തെ പ്രധാനപ്പെട്ട ഒരു ഭാഗം കൊച്ചിയിലായിരുന്നു.   അച്ഛന്റെ ജോലി സംബന്ധമായ മാറ്റങ്ങൾക്കനുസരിച്ച് കൊച്ചി, പൂനെ, ഹൈദരാബാദ്, നൈജീരിയ എന്നിവിടങ്ങളിലായിട്ടായിരുന്നു സോനയുടെ സ്കൂൾ വിദ്യാഭ്യാസം. ഭുവനേശ്വറിലെ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നിന്ന് ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സിൽ ബി.ടെക് ബിരുദം നേടിയ അവർ, പിന്നീട് മാർക്കറ്റിംഗ് ആൻഡ് സിസ്റ്റംസിൽ എം.ബി.എയും പൂർത്തിയാക്കി. കോർപ്പറേറ്റ് ലോകത്ത് തിളങ്ങിനിൽക്കുമ്പോഴാണ് സംഗീതത്തോടുള്ള അഭിനിവേശം അവരെ കലാരംഗത്തേക്ക് എത്തിച്ചത്.

Sona Mohapatra 2

Also Read: ഞങ്ങള്‍ മമ്മയും ഡാഡയും ആകാൻ പോകുന്നു: സന്തോഷം പങ്കുവച്ച് ഷിയാസ് കരീം

പരസ്യചിത്രങ്ങളിലെ ജിംഗിൾസുകളിലൂടെയാണ് സോന ശ്രദ്ധിക്കപ്പെട്ടത്. ക്ലോസ്-അപ്പ് പരസ്യത്തിലെ 'പാസ് ആവോ നാ' എന്ന ഗാനം മുപ്പതോളം ഭാഷകളിൽ ആലപിച്ചു കൊണ്ട് അവർ വിസ്മയിപ്പിച്ചു. 2006-ൽ അമിതാഭ് ബച്ചൻ ചിത്രം 'ഫാമിലി'യിലൂടെ ബോളിവുഡിൽ എത്തിയെങ്കിലും, 'ഡെൽഹി ബെല്ലി'യിലെ 'ബെദർദി രാജ'യാണ് സോനയെ ഒരു തരംഗമാക്കി മാറ്റിയത്. 'അംബർസരിയ', 'ജിയ ലാഗെ നാ', 'നൈന' തുടങ്ങിയ ഹിറ്റുകളിലൂടെ അവർ ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ സ്വരങ്ങളിലൊന്നായി മാറി.

Sona Mohapatra 1

വെറുമൊരു ഗായിക എന്നതിലുപരി മികച്ചൊരു സംഗീത സംവിധായികയും എഴുത്തുകാരിയും സാമൂഹിക വിഷയങ്ങളിൽ കൃത്യമായ നിലപാടുള്ള വ്യക്തിയുമാണ് സോന. 'സത്യമേവ ജയതേ' എന്ന പരിപാടിയിലൂടെയും കോക്ക് സ്റ്റുഡിയോയിലെ വിപ്ലവകരമായ പ്രകടനങ്ങളിലൂടെയും അവർ തന്റെ സംഗീതത്തെ ജനകീയമാക്കി. പ്രശസ്ത സംഗീത സംവിധായകൻ രാം സമ്പത്താണ് സോനയുടെ ജീവിതപങ്കാളി.

Also Read: ഒരു സിനിമയ്ക്ക് പ്രതിഫലമായി വാങ്ങുന്നത് 10 കോടി; ഈ കുട്ടി ഇന്നൊരു സൂപ്പർ സ്റ്റാറാണ്

Singer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: