‘മമ്മൂട്ടിയുടെ മകനാണോ ദുൽഖർ സൽമാൻ?’ എന്നത്ഭുതം കൂറുന്ന ഒരു ട്വീറ്റ് ആണ് കഴിഞ്ഞ ദിവസങ്ങളിൽ ട്വിറ്ററിൽ ചർച്ചയായത്. ഗേൾ വിത്ത് വിങ്‌സ് എന്ന ഹാൻഡിലിൽ നിന്ന് വന്ന ട്വീറ്റിന് മമ്മൂട്ടി-ദുൽഖർ ആരാധകരും സിനിമാ പ്രേമികളും ഉൾപ്പടെയുള്ളവർ മറുപടിയുമായി രംഗത്ത് വന്നിരുന്നു. ‘തന്റെ മകൻ എന്ന ലേബലിൽ അല്ലാതെ സ്വന്തമായി ഒരിടം കണ്ടെത്തി ദുൽഖർ സിനിമയിൽ നിൽക്കണം എന്നാണു മമ്മൂട്ടി ആഗ്രഹിച്ചത് എന്നത് മുതൽ ഇവരിൽ ആർക്കാണ് പ്രായം കുറവ് എന്ന് വരെയുള്ള ചർച്ചകൾ ഈ ട്വീറ്റിനു താഴെ നടന്നു.
കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിൽ ഈ ട്വീറ്റ് കണ്ട സന്തോഷം ദുൽഖറും പങ്കു വച്ചു . ‘കഴിഞ്ഞ ദിവസം ഞാൻ ഒരു ട്വീറ്റ് വായിച്ചു. ദുൽഖർ സൽമാൻ ഈസ് മമ്മൂട്ടീസ് സൺ…’ അത് കണ്ടു അത്ഭുതവും സന്തോഷവും തോന്നി എന്ന മട്ടിൽ നെഞ്ചിൽ കൈവച്ച് ദുൽഖർ പറഞ്ഞു… ‘താങ്ക് യു. എന്ന ഞാനായി അറിയുന്ന ഒരാൾ ഉണ്ടല്ലോ എന്ന് ആ നിമിഷം തോന്നി. എത്ര സുന്ദരമാണത്.’
2012 ല്‍ ‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലെത്തുന്നത്. ഒരു താര പുത്രനായിട്ടു പോലും മമ്മൂട്ടി എന്ന പേര് എവിടെയും ഉപയോഗിക്കാതെ ചലച്ചിത്ര ലോകത്തു തന്റെതായ സ്ഥാനം നേടിയെടുക്കാന്‍ ദുല്‍ഖറിനു കഴിഞ്ഞു. മലയാളത്തിനു പുമെ തമിഴ്, ഹിന്ദി, തെലുങ്ക് സിനിമയിലും ദുല്‍ഖര്‍ തന്റെ സാന്നിധ്യം അറിയിച്ചു. സീതാരാമം എന്ന ചിത്രത്തിന്റെ വിജയവും, ദുല്‍ഖറിന്റെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രമായ ‘ചുപ്’ ന്റെ ഗംഭീര പ്രതികരണങ്ങളും സിനിമാസ്വാദകര്‍ക്കു വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ദുല്‍ഖര്‍ എന്ന നടന്റെ ഇനിയും മികച്ച പ്രകടനങ്ങള്‍ക്കായി അവര്‍ കാത്തിരിക്കുകയാണ്.
‘ചുപ്’ എന്ന ചിത്രത്തിന്റെ പ്രചരണ സമയത്തു തനിക്കു ‘ചാര്‍ലി’ എന്ന ചിത്രത്തിനു സംസ്ഥാന പുരസ്‌കാരം ലഭിച്ചപ്പോള്‍ നേരിടേണ്ടി വന്ന ഏറെ വിഷമിപ്പിച്ച ചോദ്യത്തെപ്പറ്റി ദുല്‍ഖര്‍ പറഞ്ഞിരുന്നു. ‘500 രൂപ തന്നാല്‍ ആ അവാര്‍ഡ് എനിക്കു തരുമോ’ എന്നതായിരുന്നു ഒരു പ്രേക്ഷകന്റെ ചോദ്യമെന്നു ദുല്‍ഖര്‍ ഓര്‍ക്കുന്നു. കാശു കൊടുത്തു വാങ്ങാനാണെങ്കില്‍ തനിക്കു അതു നേരത്തെ ആകാമായിരുന്നു എന്നാണ് ദുല്‍ഖര്‍ മറുപടി നല്‍കിയത്.