/indian-express-malayalam/media/media_files/WeUTVv6ldgMYo8XWO0Ka.jpg)
Somante Krithavu OTT
Somante Krithavu OTT: വിനയ് ഫോർട്ട് നായകനായ 'സോമന്‍റെ കൃതാവ്' ഒടിടി റിലീസിനെത്തി. രോഹിത് നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിൽ വിനയ് ഫോർട്ടിന്റെ നായികയായി എത്തുന്നത് ഫറ ഷിബില ആണ്. 'കക്ഷി അമ്മിണിപ്പിള്ള', 'ഫേസ്', 'ഡൈവോഴ്‌സ്' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് ഫറ ഷിബില.
തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മനു ജോസഫ്, ജയൻ ചേർത്തല, നിയാസ് നർമ്മകല, സീമ ജി നായർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ഓൺ സ്റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് രാഗം മൂവീസ്സിന്റെ ബാനറിൽ രാജു മല്ല്യത്ത് ആണ്. സുജിത്ത് പുരുഷൻ ഛായാഗ്രഹണവും പിഎസ്. ജയഹരി സംഗീതവും ബിജീഷ് ബാലകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിച്ച ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് രഞ്ജിത്ത് കെ. ഹരിദാസ് ആണ്.
ഒക്ടോബർ 6ന് തിയേറ്ററുകളിൽ എത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. ആമസോൺ പ്രൈം വിഡിയോയിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.