മിമിക്രി രംഗത്തു നിന്നും മലയാള സിനിമയിലെത്തി തന്റേതായ സ്ഥാനം നേടിയ താരമാണ് ടിനി ടോം. ഹാസ്യ കഥാപാത്രങ്ങളിലൂടെ രംഗപ്രവേശനം നടത്തി പിന്നീട് സഹനടനായും ക്യാരക്ടര്‍ റോളുകളിലൂടേയും നല്ല നടനാണെന്നും ടിനി തെളിയിച്ചതാണ്. റഹ്മാന്‍ നായകനാകുന്ന തമിഴ് ചിത്രത്തില്‍ ട്രാന്‍സ്‌ജെൻഡര്‍ കഥാപാത്രത്തെയാണ് ടിനി അവതരിപ്പിക്കുന്നത്. ഇതിന്റെ ഗെറ്റപ്പ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു.

ടിനി ടോമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രമാണ് ടിനി ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. അതിലെന്താണെന്നല്ലേ? ചിത്രം പോസ്റ്റ് ചെയ്യുന്നതിനിടെ ടിനി ടാഗ് ചെയ്തത് ടിനി ടോം എന്ന അക്കൗണ്ടിലാണ്. ടിനി ടോമിന്റെ ഓദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ ടിനി ടോം എന്ന അക്കൗണ്ടുമായി ടാഗ് ചെയ്യുകയായിരുന്നു.

ടിനി സ്വയം ടാഗ് ചെയ്തതാണോ അതോ ഫെയ്‌സ്ബുക്ക് ഓട്ടോ ടാഗ് ചെയ്തതാണോ എന്ന് വ്യക്തമല്ല. എന്തായാലും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മമ്മൂട്ടിയെ ടിനി ട്രോളിയതാണോ എന്നാണ് കമന്റ് ബോക്‌സില്‍ ആരാധകര്‍ ചോദിക്കുന്നത്. നേരത്തെ തന്നെ, മമ്മൂട്ടിയുടെ ഡ്യൂപ്പാണ് ടിനി എന്ന ആരോപണമുണ്ടായിരുന്നു. ഇത് ഓര്‍മ്മിപ്പിക്കുന്നതാണ് മിക്ക കമന്റുകളും.

‘നിങ്ങളില്‍ ഒരു കിടുക്കാച്ചി ട്രോളനെ ഞാന്‍ കാണുന്നു. എന്നാലും ആദ്യത്തെ പണി ഇക്കക്കിട്ട് വെക്കണ്ടായിരുന്നു’ എന്നാണ് ഒരു ആരാധകന്റെ കമന്റ്. അതേസമയം, ഇതിലേതാ ഒറിജിനല്‍ എന്നാണ് മറ്റൊരാളുടെ കമന്റ്.

ചില കമന്റുകള്‍ കാണാംഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ