scorecardresearch

സെക്കൻഡ് ഹാഫ് ആണ് സാറേ ചെക്കന്റെ മെയിൻ! സന്ദീപിന് പുതിയ പേരിട്ട് സോഷ്യൽ മീഡിയ

ആദ്യപകുതിയിൽ ശാന്തൻ, സൗമ്യൻ. എന്നാൽ രണ്ടാം പകുതി തുടങ്ങുന്നതോടെ കഥാതന്തുവിനെ തന്നെ മാറ്റിമറിക്കുന്ന തരത്തിലുള്ള ഒരു വമ്പൻ പെർഫോമൻസ് സന്ദീപ് പുറത്തെടുക്കും

ആദ്യപകുതിയിൽ ശാന്തൻ, സൗമ്യൻ. എന്നാൽ രണ്ടാം പകുതി തുടങ്ങുന്നതോടെ കഥാതന്തുവിനെ തന്നെ മാറ്റിമറിക്കുന്ന തരത്തിലുള്ള ഒരു വമ്പൻ പെർഫോമൻസ് സന്ദീപ് പുറത്തെടുക്കും

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
sandeep pradeep

മലയാള സിനിമയിൽ അടുത്ത കാലത്തായി പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന പേരാണ് സന്ദീപ് പ്രദീപിന്റേത്. 'പതിനെട്ടാം പടി'യിലൂടെ വെള്ളിത്തിരയിലെത്തിയ സന്ദീപ്, വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റെ പ്രകടനം കൊണ്ട് സിനിമാപ്രേമികളുടെ മനസ്സിൽ ഇടംപിടിച്ചു കഴിഞ്ഞു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ സന്ദീപിനെക്കുറിച്ച് ചർച്ച ചെയ്യുന്നത് മറ്റൊരു രസകരമായ കാര്യത്തിന്റെ പേരിലാണ്. 

Advertisment

Also Read:  ഇടുങ്ങിയ മുറിയിൽ നിന്നും ആരംഭിച്ച ബിസിനസ്‌ ഇന്ന് 13 സ്റ്റാഫും സ്വന്തം കെട്ടിടവും; 'ഓ ബൈ ഓസി'യുടെ വിജയഗാഥയുമായി ദിയ കൃഷ്ണ

സന്ദീപിന്റെ ഏറ്റവും പുതിയ ചിത്രമായ 'എക്കോ'  ഒടിടിയിൽ എത്തിയതോടെയാണ് ഈ കണ്ടെത്തലുമായി ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. സന്ദീപ് അഭിനയിച്ച ഒടുവിലത്തെ മൂന്ന് ചിത്രങ്ങളിലും ഒരു പൊതുവായ സ്വഭാവമുണ്ടത്രേ—"സെക്കൻഡ് ഹാഫിലെ കഥാപാത്രങ്ങളുടെ അഴിഞ്ഞാട്ടം!"

ആദ്യ പകുതിയിൽ 'പാവം', രണ്ടാം പകുതിയിൽ 'മാസ്സ്'

സന്ദീപിന്റെ അടുത്തിടെ വന്ന മൂന്നു ചിത്രങ്ങളിലും ആദ്യ പകുതിയിൽ വളരെ ശാന്തനും സൗമ്യനുമായ ഒരു കഥാപാത്രത്തെയാണ് കാണാനാവുക. എന്നാൽ രണ്ടാം പകുതി തുടങ്ങുന്നതോടെ കഥാതന്തുവിനെ തന്നെ മാറ്റിമറിക്കുന്ന തരത്തിലുള്ള ഒരു വമ്പൻ പെർഫോമൻസ് സന്ദീപ് പുറത്തെടുക്കും. ഈ ഒരു ട്രെൻഡ് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

Also Read:  എപ്പോഴും തേടികൊണ്ടിരിക്കുന്ന മനുഷ്യൻ; വായനയിൽ മുഴുകി മമ്മൂട്ടി, വൈറലായി ചിത്രം

"സെക്കൻഡ് ഹാഫ് കത്തിക്കലിൽ സ്പെഷലൈസ് ആണ് ചെക്കൻ!", "സെക്കൻഡ് ഹാഫ് സ്റ്റാർ", "സെക്കൻഡ് ഹാഫ് ആണ് സാറേ ചെക്കന്റെ മെയിൻ" എന്നിങ്ങനെ പോവുന്നു സോഷ്യൽ മീഡിയയുടെ കമന്റുകൾ. 

ആലപ്പുഴ ജിംഖാന

ചിത്രത്തിന്റെ തുടക്കത്തിൽ അത്ര സജീവമല്ലാതിരുന്ന സന്ദീപ്, രണ്ടാം പകുതിയിലേക്ക് കടക്കുന്നതോടെ തന്റെ ആറ്റിറ്റ്യൂഡും മാസ്സ് ഫൈറ്റും കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്.

പടക്കളം

'പടക്കളം' സിനിമയിലെ ജിതിൻ എന്ന കഥാപാത്രം ബോഡി സ്വാപ്പിംഗിലൂടെ രഞ്ജിത്ത് സാറായി മാറുന്നതോടെ സന്ദീപ് അക്ഷരാർത്ഥത്തിൽ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. കോമഡിയും ഗൗരവവും ഒരേപോലെ കൈകാര്യം ചെയ്ത സന്ദീപിന്റെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു ഇത്.

Also Read: ഉണ്ണിയും ഗാഥയും മുതൽ മലരും ജോർജും വരെ; മലയാളി കാത്തിരുന്ന കല്യാണങ്ങൾ
 
എക്കോ  
 

ഒടുവിൽ എക്കോയിലെത്തിയപ്പോൾ സന്ദീപിന്റെ പീയൂഷ് എന്ന കഥാപാത്രവും ഇതേ പാത പിന്തുടരുന്നു. ആദ്യ പകുതിയിൽ ഒരു സാധാരണ പാവം പയ്യൻ ഇമേജായിരുന്നെങ്കിൽ, രണ്ടാം പകുതിയിലെ നിഗൂഢതയും പ്രകടനവും കൊണ്ട് പ്രേക്ഷകരെ മുൾമുനയിൽ നിർത്താൻ സന്ദീപിന് സാധിച്ചു.

'ഫാലിമി' പോലെയുള്ള ചിത്രങ്ങളിലൂടെ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ട സന്ദീപ്, തന്റെ ഓരോ സിനിമയിലൂടെയും മലയാള സിനിമയിലെ വാഗ്ദാനമായി മാറുകയാണ്. ആദ്യ പകുതിയിൽ കാത്തുനിൽക്കുന്ന പ്രേക്ഷകർക്ക് രണ്ടാം പകുതിയിൽ സർപ്രൈസ് പാക്കേജുമായി എത്തുന്ന സന്ദീപിന്റെ ഈ പുതിയ 'സെക്കൻഡ് ഹാഫ് സ്റ്റാർ' ഇമേജ് സോഷ്യൽ മീഡിയ ആഘോഷമാക്കുകയാണ്.

Also Read:  ഹൃത്വിക് റോഷന്റെ ആകെ ആസ്തി എത്രയെന്നറിയാമോ?

Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: