Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

ലോകം തലകീഴായി കാണാനെന്തു രസം; യോഗാമുറയുമായി താരപത്നി

താരത്തിന്റെ ആരാധകർ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു

Allu Arjun, Sneha Reddy yoga, Allu Arjun wedding anniversary, Allu Arjun wife, Allu Arjun family, sneha reddy, Allu Arjun love story, Allu Arjun sneha reddy photos, അല്ലു അർജുൻ

ബോളിവുഡ് സുന്ദരിമാരുടെ സൗന്ദര്യപരിപാലനത്തിൽ യോഗയ്ക്കും ഏറെ സ്ഥാനമുണ്ട്. ശിൽപ്പ ഷെട്ടിയും മലൈക അറോറയും കരീന കപൂറും മുതലിങ്ങോട്ട് പുതു തലമുറയിലെ നടിമാർ വരെ യോഗ ആരാധകരാണ്. ഇപ്പോഴിതാ, സൗത്ത് ഇന്ത്യൻ താരം അല്ലു അർജുന്റെ ഭാര്യ സ്നേഹ റെഡ്ഡി പങ്കുവച്ച യോഗ ചിത്രമാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.

Read more: സ്നേഹസമ്മാനത്തിന് നന്ദി പറഞ്ഞ് അല്ലു അർജുൻ; അണ്ണൻ പൊളിയല്ലേ എന്ന് വിജയ് ദേവേരകൊണ്ട

അല്ലുവിന്റെ സിനിമാകഥകളെ ഓർമ്മിപ്പിക്കുന്ന ഒന്നായിരുന്നു അല്ലുവും സ്നേഹയും തമ്മിലുള്ള പ്രണയവും വിവാഹവും. ഒരു സുഹൃത്തിന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് അല്ലു ആദ്യമായി സ്നേഹ റെഡ്ഡിയെ കാണുന്നത്. തന്നെ സംബന്ധിച്ച് ‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’ എന്നു പറയാവുന്ന ഒരു മുഹൂർത്തമായിരുന്നു അതെന്ന് അല്ലു പിന്നീട് പറഞ്ഞിട്ടുണ്ട്.

അമേരിക്കയിൽ നിന്നും ബിരുദാനന്തരബിരുദം നേടി തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളൂ സ്നേഹ അപ്പോൾ. സുഹൃത്തിന്റെ സഹായത്തോടെ ഇരുവരും പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തു. എന്നാൽ വ്യത്യസ്ത കുടുംബപശ്ചാത്തലത്തിൽ നിന്നുള്ള അല്ലുവിന്റെയും സ്നേഹയുടെയും ബന്ധം ആദ്യം വീട്ടുകാരുടെ എതിർപ്പ് നേരിടേണ്ടി വന്നു.

എഞ്ചിനീയറിംഗ്, ഫാർമസ്യൂട്ടിക്കൽ കോളേജുകളുടെ ഉടമയും ഹൈദരാബാദിലെ പ്രമുഖ ബിസിനസുകാരനുമായിരുന്നു സ്നേഹയുടെ അച്ഛൻ. അല്ലു ആവട്ടെ, തെലുങ്കത്തെ സിനിമാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുള്ള അംഗവും.

എതിർപ്പുകൾക്ക് ഒടുവിൽ അല്ലുവിന്റെ പിതാവ് സ്നേഹയുടെ പിതാവിനെ സമീപിച്ചെങ്കിലും അപ്പോഴും നിരാശയായിരുന്നു ഫലം. പരസ്പരമുള്ള പ്രണയം വിട്ടുകൊടുക്കാൻ തയ്യാറല്ലാതിരുന്ന അല്ലുവും സ്നേഹയും തങ്ങളുടെ തീരുമാനത്തിൽ ഉറച്ചു നിന്നു. ഒടുവിൽ ഇരുവരുടെയും ഇഷ്ടത്തിനു വഴങ്ങി വീട്ടുകാരും വിവാഹത്തിന് തയ്യാറാവുകയായിരുന്നു. 2011 മാർച്ച് ആറിനായിരുന്നു​ അല്ലുവും സ്നേഹയും തമ്മിലുള്ള വിവാഹം. ഈ ദമ്പതികൾക്ക് ഒരു മകനും മകളുമാണ് ഉള്ളത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sneha reddy shares yoga photos

Next Story
വില്ലനായി തുടക്കം, ഇന്ന് പ്രേക്ഷകരുടെ പ്രിയങ്കരൻ; കുട്ടിക്കാലചിത്രവുമായി താരംBaburaj, Baburaj childhood photos, Baburaj photos, Vani Viswanath, Vani viswanath Baburaj photos, വാണി വിശ്വനാഥ്, ബാബുരാജ്
The moderation of comments is automated and not cleared manually by malayalam.indianexpress.com