ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്നേഹയും പ്രസന്നയും. സ്നേഹ വീണ്ടും അമ്മയായ സന്തോഷം പങ്കുവയ്ക്കുകയാണ് പ്രസന്ന. ട്വിറ്ററിലൂടെയാണ് സ്നേഹ ഒരു പെൺകുട്ടിയ്ക്ക് ജന്മം നൽകിയ സന്തോഷവാർത്ത പ്രസന്ന ആരാധകരെ അറിയിച്ചത്. ഒരു മകൻ കൂടി ഈ ദമ്പതികൾക്ക് ഉണ്ട്, അഞ്ചു വയസുകാരനായ വിഹാൻ.
— Prasanna (@Prasanna_actor) January 24, 2020
We, Shadows as family take pride in introducing their little princess we wish the little sunshine everything the best… Congratulations to the parents @realactress_sneha @prasanna_actor looking forward to see the little sunshine @ShadowsPhotoss @ajay_shadowsphotography pic.twitter.com/2rVMjDKFmL
— Shadows Photography (@ShadowsPhotoss) January 24, 2020
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ലാണ് സ്നേഹയും പ്രസന്നയും വിവാഹിതരാവുന്നത്. വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്ന സ്നേഹ പിന്നീട് അഭിനയത്തിലേക്കും വന്നിരുന്നു. മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് സ്നേഹ. മമ്മൂട്ടിയ്ക്ക് ഒപ്പം ‘ഗ്രേറ്റ് ഫാദർ’ എന്ന ചിത്രത്തിലും രണ്ടാം വരവിൽ സ്നേഹ അഭിനയിച്ചു. പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത ‘ബ്രദേഴ്സ് ഡേ’യിലൂടെ പ്രസന്നയും മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു.
Read more: ഇന്ത്യൻ സിനിമയിലെ ശശി തരൂരാണ് പൃഥ്വിരാജ് : പ്രസന്ന