scorecardresearch

ഇവളാണ് ആദ്യന്ത; മകളെ പരിചയപ്പെടുത്തി സ്നേഹ

ഇതാദ്യമായാണ് മകളുടെചിത്രങ്ങൾ സ്നേഹ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്

ഇവളാണ് ആദ്യന്ത; മകളെ പരിചയപ്പെടുത്തി സ്നേഹ

ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്നേഹയും പ്രസന്നയും. ഭർത്താവിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് സ്നേഹ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പ്രസന്നയുടെ മുപ്പത്തിയെട്ടാം ജന്മദിനമാണ് ഇന്ന്. ഭർത്താവിന് ആശംസകൾ നേർന്നുകൊണ്ടുള്ള ഇൻസ്റ്റഗ്രാം പോസ്റ്റിനൊപ്പം ഏതാനും കുടുംബചിത്രങ്ങളും സ്നേഹ പങ്കുവച്ചിട്ടുണ്ട്. മകൻ വിഹാനും ഇളയ മകൾ ആദ്യാന്തയും ചിത്രങ്ങളിലുണ്ട്. ഇതാദ്യമായാണ് മകളുടെ മുഖം കാണുന്ന രീതിയിലുള്ള ചിത്രങ്ങൾ സ്നേഹ സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കുന്നത്.

“എന്റെ ആത്മാവിന്റെ കൂട്ടുകാരനും പ്രണയിതാവും കാവൽ മാലാഖയും സൂപ്പർ ദാദയുമൊക്കെയായ പ്രിയപ്പെട്ടവന് ജന്മദിനാശംസകൾ. ഈ ‘ലഡു’ക്കളാൽ എന്റെ ജീവിതം മനോഹരമാക്കിയതിന് നന്ദി. എപ്പോഴും ഞങ്ങളെ അനുഗ്രഹിക്കുകയും ഏറ്റവും നല്ലത് ആഗ്രഹിക്കുകയും ചെയ്യുന്ന നിങ്ങൾക്കു മുന്നിൽ ഞങ്ങളുടെ കുഞ്ഞു ‘ലഡു’ ആദ്യാന്തയെ പരിചയപ്പെടുത്താൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്,” സ്നേഹ കുറിച്ചു.

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ലാണ് സ്നേഹയും പ്രസന്നയും വിവാഹിതരാവുന്നത്. രണ്ടു കുട്ടികളാണ് ഈ ദമ്പതികൾക്ക് ഉള്ളത്, ഒരു മകനും മകളും. 2020 ജനുവരി 24 നാണ് തനിക്കും സ്നേഹയ്ക്കും ഒരു പെൺകുഞ്ഞ് പിറന്ന വിവരം പ്രസന്ന സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. മകൾക്കൊപ്പമുള്ള ചിത്രം സ്നേഹയും ആരാധകർക്കായി പങ്കുവച്ചിരുന്നു.

 

 

View this post on Instagram

 

Throwback #maternityphotography #makingmemories

A post shared by Sneha Prasanna (@realactress_sneha) on

 

View this post on Instagram

 

இனிய பொங்கல் வாழ்த்துகள்

A post shared by Sneha Prasanna (@realactress_sneha) on

 

View this post on Instagram

 

With my birthday boylight of my life apple of my eye…love u vihaan

A post shared by Sneha Prasanna (@realactress_sneha) on

വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്ന സ്നേഹ പിന്നീട് അഭിനയത്തിലേക്കും വന്നിരുന്നു. മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് സ്നേഹ. മമ്മൂട്ടിയ്ക്ക് ഒപ്പം ‘ഗ്രേറ്റ് ഫാദർ’ എന്ന ചിത്രത്തിലും രണ്ടാം വരവിൽ സ്നേഹ അഭിനയിച്ചു. പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത ‘ബ്രദേഴ്സ് ഡേ’യിലൂടെ പ്രസന്നയും മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

Read more: കണ്ണാന കണ്ണേ, കണ്ണാന കണ്ണേ, എൻ മീത് സായ വാ… കൺമണിയ്ക്ക് ഒപ്പം സ്നേഹ; ചിത്രങ്ങൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sneha prasanna 38th birthday family photos

Best of Express