മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലെല്ലാം ശ്രദ്ധ നേടിയ നടിയാണ് സ്നേഹ. നടൻ പ്രസന്നയുമായുള്ള വിവാഹശേഷവും അഭിനയത്തിൽ സജീവമാണ് സ്നേഹ. സോഷ്യൽ മീഡിയയിലും ആക്ടീവായ സ്നേഹ കുടുംബ ചിത്രങ്ങൾ ഇടയ്ക്കിടെ പോസ്റ്റ് ചെയ്യാറുണ്ട്. സഹോദരിക്ക് പിറന്നാൾ സർപ്രൈസ് നൽകിയ വീഡിയോയാണ് താരം ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്.
സ്നേഹയുടെ പിറന്നാൾ സർപ്രൈസിൽ സന്തോഷിച്ച് തുള്ളിച്ചാടുന്ന സഹോദരി സംഗീതയെ വീഡിയോയിൽ കാണാം. പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ അടുത്ത സുഹൃത്തുക്കളും എത്തിയിരുന്നു.
പട്ടാസ് സിനിമയായിരുന്നു സ്നേഹയുടേതായി അവസാനം പുറത്തിറങ്ങിയത്. കഴിഞ്ഞ വർഷം പൊങ്കലിനായിരുന്നു ചിത്രം റിലീസ് ചെയ്തത്. ആർ.എ.ഋത്വിക് സംവിധാനം ചെയ്യുന്ന വാൻ സിനിമയാണ് സ്നേഹയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, പ്രിയ ഭവാനി ശങ്കർ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു മുഖ്യ വേഷത്തിലെത്തുന്നത്.
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ലാണ് സ്നേഹയും പ്രസന്നയും വിവാഹിതരാവുന്നത്. രണ്ടു കുട്ടികളാണ് ഈ ദമ്പതികൾക്കുള്ളത്, ഒരു മകനും മകളും. 2020 ജനുവരി 24 നാണ് തനിക്കും സ്നേഹയ്ക്കും ഒരു പെൺകുഞ്ഞ് പിറന്ന വിവരം പ്രസന്ന സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. അടുത്തിടെയാണ് സ്നേഹയും പ്രസന്നയും മകൾ ആദ്യന്തയുടെ രണ്ടാം ജന്മദിനം ആഘോഷിച്ചത്.
Read More: മകളുടെ പിറന്നാൾ ആഘോഷിച്ച് സ്നേഹയും പ്രസന്നയും; ചിത്രങ്ങൾ