ആരാധകരുടെ മനം കീഴടക്കാനായി ചിയാൻ വിക്രമെത്തുന്നു. വിക്രമിന്റെ 53-ാമത് ചിത്രമായ സ്കെച്ചിന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ ഒരു ഗുണ്ടയായാണ് വിക്രമെത്തുന്നതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. കൈയ്യുയർത്തി നിൽക്കുന്ന വിക്രമാണ് പോസ്റ്ററിലുളളത്.

തെന്നിന്ത്യയുടെ പ്രിയ നായിക തമന്നയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. തമന്നയാണ് തന്റെ ട്വിറ്റർ പേജിലൂടെ പുതിയ സിനിമയുടെ പോസ്റ്റർ പങ്കുവച്ചത്. ഷൂട്ടിങ് തുടങ്ങിയെങ്കിലും സിനിമയുടെ പേര് തീരുമാനിച്ചിരുന്നില്ല. തുടർന്ന് തമന്ന തന്നെയാണ് വിക്രം അഭിനയിക്കുന്ന 53-ാമത് സിനിമയുടെ പേര് സ്‌കെച്ച് ആണെന്നും വെളിപ്പെടുത്തിയത്.

vikram,sketch

വിജയ് ചന്ദർ ആണ് സ്കെച്ചിന്റെ സംവിധായകൻ. മൂവിങ് ഫ്രെയിമിസിന്റെ ബാനറിലാണ് സ്കെച്ച് ഒരുങ്ങുന്നത്. രാധ രവി, സൂരി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. എസ്.എസ്.തമനാണ് സ്കെച്ചിന്റെ സംഗീത സംവിധായകൻ. സുകുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം തീർക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. നോർത്ത് ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

vikram,tamannaah

വ്യത്യസ്‌തമായ വേഷങ്ങളിലൂടെ ഞെട്ടിക്കുന്ന നടനാണ് വിക്രം. ഐയിലെ അഭിനയവും കഥാപാത്രവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. കഥാപാത്രമാവാൻ വേണ്ടി ശരീരത്തിൽ എന്ത് പരീക്ഷണം നടത്താനും തയ്യാറാവുന്ന നടൻ കൂടിയാണ് ചിയാൻ വിക്രം. ആനന്ദ് ശങ്കർ സംവിധാനം ചെയ്‌ത ഇരുമുഗനാണ് അവസാനമായി തിയേറ്ററിലെത്തിയ വിക്രം ചിത്രം. സ്കെച്ച് കൂടാതെ മറ്റ് രണ്ട് വിക്രം ചിത്രങ്ങൾ കൂടി അണിയറിൽ ഒരുങ്ങുന്നുണ്ട്.

ആറുസാമിയെന്ന പൊലീസ് കഥാപാത്രമായി പ്രേക്ഷകരുടെ മനം കവർന്ന വിക്രം ഒരിക്കൽ കൂടി ആ കഥാപാത്രമായെത്തുന്ന സാമി 2 വാണ് പണിപ്പുരയിലുളള ഒരു ചിത്രം. പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ചിയാൻ വിക്രം ചിത്രമായിരുന്നു 2003 ൽ ഇറങ്ങിയ സാമി. സാമിയുടെ ആദ്യ ഭാഗം ഒരുക്കിയ ഹരി തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. തൃഷയാണ് സാമി 2വിലും നായികയാവുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ