scorecardresearch

'വടചെന്നൈ' വീണ്ടും സിനിമയില്‍ എത്തുന്നു, ഇത്തവണ നായകന്‍ വിജയ്‌ സേതുപതി

'സ്കെച്ച്' എന്ന ചിത്രം സംവിധാനം ചെയ്ത വിജയ്‌ ചന്ദര്‍ ആണ് അടുത്ത വിജയ്‌ സേതുപതി ചിത്രത്തിന്റെ സംവിധായകന്‍

'സ്കെച്ച്' എന്ന ചിത്രം സംവിധാനം ചെയ്ത വിജയ്‌ ചന്ദര്‍ ആണ് അടുത്ത വിജയ്‌ സേതുപതി ചിത്രത്തിന്റെ സംവിധായകന്‍

author-image
Entertainment Desk
New Update
vijay chandar, vijay sethupathi, vijay sethupathi movie, vijay sethupathi upcoming movie, vijay sethupathi latest, vijay sethupathi news, vijay sethupathi latest news, vijay sethupathi vijay chandar, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

തമിഴ് സിനിമയ്ക്ക് ഏറെ പ്രിയങ്കരമായ ഭൂമികയാണ് നോര്‍ത്ത് മദ്രാസ്‌ അല്ലെങ്കില്‍ വടചെന്നൈ എന്ന പ്രദേശം. ഇതേ പേരില്‍ തന്നെ അടുത്തിടെ ധനുഷ് നായകനായ ഒരു ചിത്രം റിലീസ് ആയിരുന്നു. ഇപ്പോളിതാ, വടചെന്നൈ കേന്ദ്രീകൃതമായി ഒരു വിജയ്‌ സേതുപതി ചിത്രം കൂടി ഒരുങ്ങുകയാണ്. 'സ്കെച്ച്' എന്ന ചിത്രം സംവിധാനം ചെയ്ത വിജയ്‌ ചന്ദര്‍ ആണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.

Advertisment

"കുറേ നാളുകളായി ഞാന്‍ ഈ തിരക്കഥയില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. സ്കെച്ച് റിലീസിന് മുന്‍പ് തന്നെ തുടങ്ങിയതാണ്‌ ഈ ചിത്രത്തിന്റെ തിരക്കഥ.", സംവിധായകന്‍ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പറഞ്ഞു.

Image may contain: 2 people, people smiling, people standing

ചിത്രത്തില്‍ രണ്ടു നായികമാര്‍ ഉണ്ടാകും എന്നും 'മാസ്-കമേര്‍സ്യല്‍ എന്റര്‍റൈന്‍നര്‍ ആവും' എന്നും വിജയ്‌ കൂട്ടിച്ചേര്‍ത്തു.

"എന്റെ കഴിഞ്ഞ ചിത്രത്തിന്റെ കഥയിലും നോര്‍ത്ത് മദ്രാസിന് വലിയ റോള്‍ ഉണ്ടായിരുന്നു. ഇതിലും അങ്ങനെ തന്നെയാണ്. ചെന്നൈ നഗരത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് വടചെന്നൈ വളരെ വേറിട്ടതാണ് - കാഴ്ചയിലും ആളുകളും ഒക്കെ."

Advertisment

Read in English Logo Indian Express

വിജയ പ്രൊഡക്ഷന്‍സാണ് നിര്‍മ്മാതാക്കള്‍. ക്യാമറ വേല്‍രാജ്, സംഗീതം ഡി ഇമ്മാന്‍, എഡിറ്റിംഗ് കെ എല്‍ പ്രവീണ്‍. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും.

വിക്രം നായകനായി എത്തിയ വിജയ്‌ ചന്ദറിന്റെ ആദ്യ ചിത്രം 'സ്കെച്ച്', ആക്ഷന് പ്രാധാന്യമുള്ള ഒന്നായിരുന്നു.  പുതിയ ചിത്രവും അത് പോലെ തന്നെ ആകും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Vijay Sethupathi Tamil Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: