ചിയാൻ വിക്രം നായകനായെത്തുന്ന ‘സ്കെച്ച്’ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിത്രം ഓഗസ്റ്റിൽ തിയേറ്ററുകളിലെത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ചിത്രത്തിന്രെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുളള ചിത്രങ്ങൾ ട്വിറ്ററിലൂടെ പുറത്തുവന്നിട്ടുണ്ട്. നല്ല സ്റ്റൈലിലാണ് വിക്രം ചിത്രത്തിലുളളത്. കൂടെ നായിക തമന്നയെയും കാണാം. വിക്രവും തമന്നയും ആദ്യമായാണ് ഒരു ചിത്രത്തിൽ ഒന്നിക്കുന്നത്. വിജയ് ചന്ദർ ആണ് ചിത്രത്തിന്റെ സംവിധായകൻ.
vikram, sketc, thamannah

ചിത്രത്തിൽ വിക്രം പാടിയ ഒരു പാട്ട് നേരത്തെ പുറത്തുവന്നിരുന്നു. ആരാധകർക്കിടയിൽ വൻ സ്വീകരണമാണ് പാട്ടിന് ലഭിച്ചത്. എസ്.എസ്. തമനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. വിക്രമിന്റെ 53-ാമത് ചിത്രമാണ് ‘സ്കെച്ച്’. ഇരുമുഗനുശേഷം വിക്രം അഭിനയിക്കുന്ന ചിത്രമാണിത്. രാധ രവി, സൂരി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
vikram, sketc, thamannah

സ്കെച്ചിനെ കൂടാതെ ഗൗതം വാസുദേവ മേനോന്റെ ‘ധ്രുവ നക്ഷത്രം’ ചിത്രത്തിലും വിക്രം അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് വിക്രം എത്തുന്നത്. അതിനാൽതന്നെ ആരാധകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ചിത്രത്തിനായി. സ്കെച്ചിനും ധ്രുവ നക്ഷത്രത്തിനുശേഷം വിക്രം ‘സാമി 2’ വിൽ ആയിരിക്കും അഭിനയിക്കുക. തൃഷയും കീർത്തി സുരേഷുമാണ് ഈ ചിത്രത്തിലെ നായികമാർ. ‘സാമി’യുടെ സംവിധായകൻ ഹരി തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്.
vikram, sketc, thamannah
vikram, sketc, thamannah

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ