സ്കൂൾ പ്രണയത്തിന്റെ കഥ പറഞ്ഞ റോഷൻ ആൻഡ്രൂസ് ചിത്രം ‘നോട്ട്ബുക്കി’ലെ നായകൻ സ്കന്ദ അശോകിനെ മലയാളികൾക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല. സ്കന്ദയുടെയും ഭാര്യ ശിഖയുടെയും ബേബി ഷവർ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. ബാംഗ്ലൂരിലാണ് ബേബി ഷവർ ചടങ്ങുകൾ നടന്നത്.
കന്നട താരമായ സ്കന്ദയെ മലയാളികൾക്ക് ഏറെ പരിചിതനാക്കിയത് ‘നോട്ട്ബുക്ക്’ എന്ന ചിത്രമായിരുന്നു. ഈ ചിത്രത്തിലൂടെയാണ് സ്കന്ദ തന്റെ അഭിനയജീവിതം ആരംഭിക്കുന്നതും. പിന്നീട് വികെ പ്രകാശ് ചിത്രം ‘പോസിറ്റീവ്’, ശ്യാമപ്രസാദ് ചിത്രം ‘ഇലക്ട്ര’ എന്നിവയിലും സ്കന്ദ അഭിനയിച്ചിരുന്നു. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട ഭാഷാ ചിത്രങ്ങളിലും സ്കന്ദ അഭിനയിച്ചിട്ടുണ്ട്.
സ്കന്ദ അഭിനയിച്ച മല്ലി മല്ലി, കല്യാണി, ചാരുലത, യു ടേൺ എന്നീ സിനിമകളും ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. 2017ൽ സീരിയൽ അഭിനയരംഗത്തേക്ക് തിരിഞ്ഞ താരത്തിന്റെ ‘രാധാ രമണ’ എന്ന സീരിയൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
2018 മേയ് 31നായിരുന്നു സ്കന്ദയും ശിഖയും വിവാഹിതരായത്.
Read more: ആ പ്രണയം ഞാൻ തിരിച്ചറിഞ്ഞ നിമിഷം; മഹേഷ് ബാബുവിന്റെ ഭാര്യ നമ്രത ശിരോദ്കർ പറയുന്നു