Latest News

നിനക്കിതുപോലെ സിക്‌സ്‌ പാക്കുണ്ടോ? ടൊവിനോയെ വെല്ലുവിളിച്ച് അജു

‘ഇതുപോലെ സിക്‌സ് പാക്കുണ്ടോ’ എന്ന് അജു ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ ചോദിച്ചിരിക്കുന്നു

സോഷ്യൽ മീഡിയയിൽ എല്ലാവരെയും ട്രോളുന്ന കാര്യത്തിൽ നടൻ അജു വർഗീസ് വേറെ ലെവലാണ്. സിനിമയിലെ എല്ലാ സുഹൃത്തുക്കളെയും അജു വർഗീസ് ട്രോളും. അതും പോരാഞ്ഞിട്ട് ബോറടിക്കുമ്പോ സ്വയം ട്രോളും. ആരെങ്കിലും തന്നെ ട്രോളിയാൽ ആ ട്രോളടക്കം ഫെയ്‌സ്‌ബുക്ക് പേജിൽ കൊണ്ടിടുന്ന താരമാണ് അജു വർഗീസ്. ഇപ്പോൾ ഇതാ പ്രിയ സുഹൃത്ത് ടൊവിനോയെ വെല്ലുവിളിച്ചിരിക്കുകയാണ് അജു വർഗീസ്.

Read Also: സുന്ദർ, നീയെന്റെ കണ്ണിലേക്ക് നോക്കുമ്പോൾ ഞാനിപ്പോഴും നാണിക്കാറുണ്ട്: ഖുശ്ബു

തന്നെപ്പോലെ സിക്‌സ് പാക്കുണ്ടോ എന്നു അജു വർഗീസ് ടൊവിനോയോട് ചോദിക്കുന്നു. അതിനു അജു വർഗീസിന് സിക്‌സ് പാക്കുണ്ടോ എന്ന ചോദ്യവുമായി നിരവധിപേർ രംഗത്തെത്തി. അവർക്കുള്ള മറുപടി ഒരു ചിത്രത്തിലൂടെ നൽകിയിരിക്കുകയാണ് അജു. സിക്‌സ് പാക്കോടെ നിൽക്കുന്ന ഒരു പെൻസിൽ ഡ്രോയിങ് പങ്കുവച്ചാണ് അജു ടൊവിനോടെ വെല്ലുവിളിച്ചിരിക്കുന്നത്.

‘ഇതുപോലെ സിക്‌സ് പാക്കുണ്ടോ’ എന്ന് അജു ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ ചോദിച്ചിരിക്കുന്നു. ടൊവിനോ ജിമ്മിൽ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രത്തോടൊപ്പം താൻ സിക്‌സ് പാക്കോടെ നിൽക്കുന്ന പെൻസിൽ ഡ്രോയിങ് ചിത്രവും പങ്കുവച്ചിരിക്കുകയാണ് അജു വർഗീസ്. പോസ്റ്റ് എന്തായാലും ഏറെ ശ്രദ്ധിക്കപ്പെട്ടു. നിരവധിപേരാണ് പോസ്റ്റിനു താഴെ കമന്റ് ചെയ്‌തിരിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Six pack aju varghese trolls tovino thomas fb post

Next Story
സുന്ദർ, നീയെന്നോട് പുഞ്ചിരിക്കുമ്പോൾ ഞാനിപ്പോഴും തരളിതയാകാറുണ്ട്: ഖുശ്ബുKhushbu, ഖുശ്ബു, throwback photo, പഴയ കാല ചിത്രം, Tamil Actress, തമിഴ് നടി, Political leader, രാഷ്ട്രീയ നേതാവ്, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com