scorecardresearch

ജന നായകനും പരാശക്തിയും ക്ലാഷ് റിലീസാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടി; വിജയിയുടെ മാനേജരെ വിളിച്ചെന്ന് ശിവകാർത്തികേയൻ

വിജയ് ചിത്രവുമായി ക്ലാഷ് ഒഴിവാക്കാൻ മറ്റൊരു തീയതിയിലേക്ക് റിലീസ് മാറ്റാൻ കഴിയുമോ എന്നറിയാൻ നിർമാതാവിനെ വിളിച്ചെന്നും ശിവകാർത്തികേയൻ പറഞ്ഞു

വിജയ് ചിത്രവുമായി ക്ലാഷ് ഒഴിവാക്കാൻ മറ്റൊരു തീയതിയിലേക്ക് റിലീസ് മാറ്റാൻ കഴിയുമോ എന്നറിയാൻ നിർമാതാവിനെ വിളിച്ചെന്നും ശിവകാർത്തികേയൻ പറഞ്ഞു

author-image
Entertainment Desk
New Update
Parasakthi Jana Nayagan

ചിത്രം: ഇൻസ്റ്റഗ്രാം

തമിഴ് സിനിമാ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് ദളപതി വിജയ്‌ നായകനാകുന്ന 'ജനനായകനും' ശിവകാർത്തികേയന്റെ 'പരാശക്തി'യും. പൊങ്കൽ റിലീസായി രണ്ടു ചിത്രങ്ങളും അടുത്തടുത്ത ദിവസങ്ങളിലാണ് തിയേറ്ററുകളിലെത്തുന്നത്. വിജയ് ചിത്രവുമായി പരാശക്തി ക്ലാഷ് റിലീസാണെന്ന് അറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്ന് പറയുകയാണ് ശിവകാർത്തികേയൻ.

Advertisment

പൊങ്കൽ മനസിൽ കണ്ടാണ് തങ്ങൾ സിനിമയുടെ വർക്ക് തുടങ്ങിയതെന്നും പെട്ടന്ന് ജന നായകൻ പൊങ്കലിന് റിലീസ് നിശ്ചയിച്ചതോടെ താൻ ശരിക്കും ഞെട്ടിപ്പോയെന്നും പരാശക്തിയുടെ പ്രീ-റിലീസ് ചടങ്ങിനിടെ ശിവകാർത്തികേയൻ പറഞ്ഞു. വിജയ് ചിത്രവുമായി ക്ലാഷ് ഒഴിവാക്കാൻ മറ്റൊരു തീയതിയിലേക്ക് റിലീസ് മാറ്റാൻ കഴിയുമോ എന്നറിയാൻ നിർമാതാവിനെ വിളിച്ചെന്നും ശിവകാർത്തികേയൻ പറഞ്ഞു.

Also Read: "ചതിക്ക് ചതി, അതാണ് മ്ലാത്തി ചേട്ടത്തിയുടെ നിലപാട്"; വൈറലായി 'എക്കോ'യുടെ പുതിയ ക്ലൈമാക്സ്; വീഡിയോ

ചിത്രം പൊങ്കലിന് റിലീസ് ചെയ്യുമെന്ന് എല്ലാ നിക്ഷേപകരെയും നേരത്തെ അറിയിച്ചിരുന്നുവെന്നാണ് നിർമാതാവ് പറഞ്ഞതെന്നും, 2026 ലെ വേനൽക്കാലത്തേക്ക് റിലീസ് മാറ്റിവച്ചാൽ, അത് തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയമാണെന്നും ശിവകാർത്തികേയൻ പറഞ്ഞു.

തുടർന്ന് താൻ വിജയ്‌യുടെ മാനേജറെ വിളിച്ച് സംസാരിച്ചായും ശിവകാർത്തികേയൻ വെളിപ്പെടുത്തി. 'പൊങ്കലിന് രണ്ട് ചിത്രങ്ങൾ റിലീസ് ചെയ്യുന്നതിൽ എന്താണ് പ്രശ്നമെന്ന് വിജയ്‌യുടെ മാനേജർ ചോദിച്ചു. നിങ്ങൾക്ക് ഒരു പ്രശ്നമുണ്ടാകില്ല, പക്ഷേ എന്റെ സിനിമയ്ക്ക് ഉണ്ടാകുമെന്ന് ഞാൻ പറഞ്ഞു. കാരണം ജന നായകൻ വിജയ് സാറിന്റെ അവസാന ചിത്രമായിട്ടാണ് പ്രൊമോട്ട് ചെയ്യുന്നത്. അദ്ദേഹത്തോട് ഇതിനെക്കുറിച്ച് ചോദിക്കാമോ എന്ന് ചോദിച്ചിരുന്നു.'

Also Read: സുവർണ നേട്ടവുമായി 'സർവ്വം മായ'; ആദ്യ 100 കോടി നേട്ടത്തിൽ നിവിൻ പോളി

വിജയ് സാറിനോട് സംസാരിച്ച ശേഷം അഞ്ചു മിനിറ്റു കഴിഞ്ഞ് അദ്ദേഹം തന്നെ തിരികെ വിളിച്ചെന്നും പൊങ്കൽ പോലുള്ള ഒരു പ്രധാന ഉത്സവത്തിന്റെ റിലീസ് വിൻഡോ ആയതിനാൽ, ജന നായകനും പരാശക്തിയും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് വിജയ് പറഞ്ഞതായി മാനേജർ അറിയിച്ചതായും ശിവകാർത്തികേയൻ പറഞ്ഞു. 33 വർഷമായി നമ്മളെ വിസ്മയിപ്പിക്കുന്ന മനുഷ്യനാണ് വിജയ് എന്നും, എല്ലാവരും ജനുവരി 9 ന് ജന നായകൻ കണ്ട് ആസ്വദിച്ച് ആഘോഷിക്കൂ എന്നും, ശേഷം ജനുവരി 10 ന് പരാശക്തി കാണാൻ വരൂ എന്നും ശിവകാർത്തികേയൻ പറഞ്ഞു. 

Also Read: അന്ന് മമ്മൂട്ടിയുടെയും കമൽഹാസൻ്റെയും നായിക; ഇന്ന് കോടികൾ ആസ്തിയുള്ള വ്യവസായി, ഓർമയുണ്ടോ ഈ നടിയെ?

തമിഴ് സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് വിജയ്‌യുടെ അവസാന ചിത്രമായ ജന നായകൻ. എച്ച്. വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെവിഎൻ പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് ആണ്. ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിൽ എത്തുന്നത്. 

അതേസമയം, ശിവകാർത്തികേയനെയും രവി മോഹനെയും പ്രധാനകഥാപാത്രങ്ങളാക്കി സുധാ കൊങ്കര സംവിധാനം ചെയ്യുന്ന​ ചിത്രമാണ് പരാശക്തി. ഡോൺ പിക്‌ചേഴ്‌സിൻ്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിനായി ജി.വി പ്രകാശ് കുമാറാണ് സംഗീതം നിർവഹിക്കുന്നത്. സുധാ കൊങ്കര, അർജുൻ നടേശൻ എന്നിവർ ചേർന്നാണ് ചിത്രത്തിനായി തിരക്കഥയെഴുതിയിരിക്കുന്നത്.

Read More: അന്ന് 5,600 രൂപ നിക്ഷേപത്തിൽ തുടങ്ങി; ഇന്ന് 420 കോടി ആസ്തി

Vijay Sivakarthikeyan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: