മോഹന്‍ രാജ സംവിധാനം ചെയ്ത വേലൈക്കാരന്‍ എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം ഒരിക്കല്‍കൂടി വെള്ളിത്തിരയില്‍ വിസ്മയം തീര്‍ക്കാന്‍ ഒരുങ്ങുകയാണ് ശിവകാര്‍ത്തികേയന്‍-നയന്‍താര ജോഡി. എം.രാജേഷാണ് പുതിയ ചിത്രത്തിന്റെ സംവിധാനം. പ്രീപ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

കെ.ഇ.ജ്ഞാനവേല്‍ രാജയുടെ ഗ്രീന്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം പൂര്‍ണമായും ഒരു എന്റര്‍ടെയ്‌നര്‍ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തേ സായ് പല്ലവിയായിരിക്കും ശിവകാര്‍ത്തികേയന്റെ നായികയായി എത്തുക എന്നായിരുന്നു വിവരം. എന്നാല്‍ നയന്‍സാണ് ഈ കഥാപാത്രം ചെയ്യുന്നത് എന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ പിന്നീട് അറിയിച്ചു.

ശിവകാര്‍ത്തികേയന്‍ നായകനായ വേലൈക്കാരനിലും എം.രാജേഷ് സംവിധാനം ചെയ്ത ബോസ് എങ്കിര ഭാസ്‌കരന്‍ എന്ന ചിത്രത്തിലും നയന്‍താര തന്നെയായിരുന്നു നായിക. രണ്ടു ചിത്രങ്ങളും ആരാധകരുടെ പ്രശംസ പിടിച്ചുപറ്റിയതാണ്. ഇത്തവണ മൂന്നുപേരും ഒരുമിച്ചെത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷകളുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook