സമീപ കാലത്ത് മലയാള സിനിമയിലിറങ്ങിയ ഏറ്റവും പ്രിയപ്പെട്ട പത്ത് പാട്ടുകൾ ചോദിച്ചാൽ, മിക്കവരുടേയും ലിസ്റ്റിലുണ്ടാകും ‘അമ്പിളി’ എന്ന ചിത്രത്തിലെ ‘ആരാധികേ’ എന്ന ഗാനം. “എന്റെ നെഞ്ചാകെ നീയല്ലേ.. എന്റെ ഉന്മാദം നീയല്ലേ..” കഴിഞ്ഞ കുറേ നാളുകളായി മലയാളികളുടെ ചുണ്ടിലുണ്ട് ഈ വരികൾ. സൗബിന്‍ ഷാഹിറും പുതുമുഖമായ തന്‍വി റാമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച, ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘അമ്പിളി’യിലെ ‘ആരാധികേ’ എന്ന പാട്ടിന് വലിയ സ്വീകരണമാണ് ലഭിച്ചത്.

Read More: ആരാധികേ… കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പാടിയുറക്കി ഒരമ്മ

ഇപ്പോഴിതാ തൻവിറാമിന് വേണ്ടി ഗായിക സിതാര കൃഷ്ണ കുമാർ ഈ പാട്ട് പാടിയിരിക്കുന്നു. ഇതിന്റെ വീഡിയോ തൻവിയും സിതാരയും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്. സിതാര പാടുമ്പോൾ സന്തോഷത്തോടെ തൻവി ആ പാട്ട് ആസ്വദിക്കുന്നതും കാണാം.

View this post on Instagram

When I met her!!! Tanvi Ram !!! Aaradhike!!

A post shared by Sithara Krishnakumar (@sitharakrishnakumar) on

‘ആരാധികേ..’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷും മധുവന്തി നാരായണനും ചേർന്നാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്. ഗപ്പി ടീം വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് അമ്പിളി. ഗപ്പിയിലെ ‘തനിയേ മിഴികൾ’ എന്ന ഗാനത്തിന്റെ സംഗീതവും വിഷ്ണു വിജയ് ആയിരുന്നു. ആലപിച്ചത് സൂരജും മധുവന്തിയും. വിഷ്ണുവും മധുവന്തിയും ഭാര്യാഭർത്താക്കന്മാരാണ്. പ്രശസ്ത സംഗീതജ്ഞൻ രമേശ് നാരായണന്റെ മകളാണ് മധുവന്തി.

സൈക്കിളിങ്ങിനും യാത്രകള്‍ക്കും സ്നേഹത്തിനും ബന്ധങ്ങൾക്കുമെല്ലാം പ്രധാന്യമുള്ള ചിത്രമാണ് ‘അമ്പിളി’. നാഷണല്‍ സൈക്കിളിങ് ചാമ്പ്യനായ ബോബി കുര്യന്‍ എന്ന കഥാപാത്രമായി നസ്രിയയുടെ സഹോദരൻ നവീന്‍ നസീമും ചിത്രത്തിലുണ്ട്. ഇവരെ കൂടാതെ ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഇ4 എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, അവ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍, മുകേഷ് ആര്‍ മേത്ത, എ.വി.അനൂപ്, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമയുടെ എഡിറ്റര്‍ കിരണ്‍ ദാസാണ് ‘അമ്പിളി’യുടെ ചിത്രസംയോജനം നിർവഹിച്ചത്. ശങ്കര്‍ മഹാദേവന്‍, ആന്‍റണി ദാസന്‍, ബെന്നി ദയാല്‍, സൂരജ് സന്തോഷ്, മധുവന്തി നാരായണ്‍ എന്നിവര്‍ ചേർന്നാണ് ഗാനങ്ങൾ ആലപിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook