സമൂഹമാധ്യമത്തിലെ ട്രോളന്മാരുടെ ഇന്നത്തെ ചർച്ചാവിഷയം ജയറാം നായകനായെത്തിയ സത്യ സിനിമയിലെ ഐറ്റം ഡാൻസാണ്. യൂട്യൂബിൽ ‘ചിലങ്കകൾ തോൽക്കും’ എന്ന ഗാനം വന്നപ്പോൾ മുതൽ ട്രോളന്മാർ പൊങ്കാലയിട്ടു കൊണ്ടിരിക്കുകയാണ്. റോമ പ്രത്യക്ഷപ്പെടുന്ന ഈ ഐറ്റം ഡാൻസും അതിന്റെ പാട്ടും തമ്മിൽ ചേർച്ചയില്ലെന്നാണ് ട്രോളന്മാർ ചൂണ്ടികാട്ടുന്നത്. ചടുലമായ നൃത്ത ചുവടുകളുമായി റോമയെത്തുമ്പോൾ ഗാനത്തിന് ഒരു ഭക്തി ഗാനം മൂഡാണെന്നാണ് ട്രോളന്മാർ പറയുന്നത്. ട്രോളുകളും ഗാനത്തിന്റെ റീമിക്‌സുമായും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് ഈ ഐറ്റം ഡാൻസ്.

എന്നാൽ ഇതൊക്കെ എന്ത് എന്നാണ് ഗാനത്തിന്റെ സംഗീത സംവിധായകനായ ഗോപി സുന്ദറും പാട്ട് പാടിയ സിത്താര കൃഷ്‌ണകുമാറും ചോദിക്കുന്നത്. ട്രോളുന്നവരോട് പരാതിയില്ല ഇരുവർക്കുമെന്നാണ് ഇവരുടെ ഫെയ്‌സ്ബുക്കിലെ രസകരമായ കുറിപ്പുകളിൽ നിന്നറിയാൻ കഴിയുന്നത്.

ഇതൊക്കെ എന്ത് എന്ന് ചോദിച്ച് കൊണ്ടുളള ഗോപിസുന്ദറും സിത്താരയും ഒന്നിച്ചുളള ഫോട്ടോ ഇരുവരും ഫെയ്‌സ്ബുക്കിൽ പങ്ക്‌വച്ചിട്ടുണ്ട്. സത്യ ട്രോളുകൾ കാണുന്നു എന്ന് പറഞ്ഞാണ് ഫോട്ടോ ഇട്ടിരിക്കുന്നത്.

അറിഞ്ഞില്ല..എന്നോടാരും ഒന്നും പറഞ്ഞില്ല.. ഗോപി ചേട്ടാ, പാടിക്കുമ്പോൾ ഒരു വാക്ക് പറയാമായിരുന്നു… പക്ഷേ എനിക്കുറുപ്പുണ്ട് ഗോപി ചേട്ടന് ഇതറിയാമായിരുന്നുവെന്ന്. ഗോപി ചേട്ടനാരാ പുലി…മനോഹരമായ ഈണമായിരുന്നു ഏട്ടാ… സിത്താര കൃഷ്‌ണകുമാർ തന്റെ ഫെയ്‌സ്ബുക്ക് പേജിൽ കുറിച്ചു.

ഗോപി സുന്ദറും ഇരു കൈയ്യും നീട്ടിയാണ് ഈ ട്രോളുകളെ സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കാണാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ