ഡോക്ടേഴ്‌സ് ദിനത്തില്‍ അച്ഛനെ ‘മൃഗഡോക്ടറാ’ക്കി സിതാരയുടെ സായു

ഇന്ന് സിതാരയുടെ ജന്മദിനം കൂടിയാണ്. സോഷ്യല്‍ മീഡിയയില്‍ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ നിരവധി പേരാണ് തങ്ങളുടെ പ്രിയഗായികയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്.

സിതാര കൃഷ്ണകുമാര്‍, Sithara Krishnakumar, Daughter Savan Rithu, മകൾ സാവൻ ഋതു,Uyare, ഉയരെ, Uyare, ഉയരെ, Parvathy, പാർവ്വതി, Tovino Thomas, ടൊവിനോ തോമസ്, Asif Ali, ആസിഫ് അലി മുപ്പൊഴുതും ഉന്‍ കര്‍പനൈഗള്‍, Muppozhudhum Un Karpanaigal, IEMalayalam, ഐഇ മലയാളം

മലയാളികള്‍ക്ക് ചിത്രയോളമോ സുജാതയോളമോ ഒക്കെ തന്നെ ഇഷ്ടപ്പെട്ട പാട്ടുകാരിയാണ് സിതാര കൃഷ്ണകുമാറും. ചെറിയ കാലംകൊണ്ടാണ് പാട്ടുപാടി സിതാര മലയാളികളുടെ ഹൃദയത്തില്‍ കയറിയിരുന്നത്. സിതാരയുടെ കുഞ്ഞുമകള്‍ സായു എന്ന സാവന്‍ ഋതുവിനേയും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഡോക്ടേഴ്‌സ് ദിനത്തില്‍ ഭര്‍ത്താവും ഡോക്ടറുമായ എം.സജീഷിന്റേയും മകൾ സായുവിന്റേയും ചിരിയുണര്‍ത്തുന്ന ഒരു ചിത്രമാണ് സിതാര സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

ആസ്റ്റര്‍ മെഡിസിറ്റിയിലെ കാര്‍ഡിയോളജി വിഭാഗത്തിലെ ഡോക്ടറായ സജീഷിനെ മകള്‍ സായു പ്ലാസ്റ്റിക് കണ്ണടയും സ്റ്റെതസ്‌കോപ്പുമെല്ലാം നല്‍കി ഒരു പശുവിനെ ചികിത്സിക്കുന്ന വിവിധ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് സിതാര ഡോക്ടേഴ്‌സ് ദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്. ‘ഇതിലും വലിയ ആശംസകള്‍ സ്വപ്‌നങ്ങളില്‍ മാത്രം,’ എന്ന അടിക്കുറിപ്പോടെ ഡോക്ടര്‍ സജീഷും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന് താഴെ നിരവധി പേര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്.

അതേസമയം, ഇന്ന് സിതാരയുടെ ജന്മദിനം കൂടിയാണ്. സോഷ്യല്‍ മീഡിയയില്‍ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ നിരവധി പേരാണ് തങ്ങളുടെ പ്രിയഗായികയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്.

അടുത്തിടെ സിതാരയും മകള്‍ സായുവും ചേര്‍ന്ന് പാര്‍വ്വതി നായികയായ ‘ഉയരെ’ എന്ന ചിത്രത്തിലെ ‘നീ മുകിലോ’ എന്ന ഗാനം ആലപിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോ സിതാര തന്നെയായിരുന്നു തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ സായു പാട്ട് പഠിക്കുന്നില്ലെന്നും ഇടയ്ക്ക് ചില പാട്ടുകളോട് താത്പര്യം തോന്നുമ്പോള്‍ പഠിപ്പിച്ചു തരാന്‍ പറയാറുണ്ടെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സിതാര പറഞ്ഞിരുന്നു.

ഈ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് സിതാരയുടെ ഭര്‍ത്താവ് ഡോക്ടര്‍ സജീഷും എത്തിയിരുന്നു. ‘എന്റെ ഉയിരും ഉയിരിന്റെ ഉയിരും’ എന്ന തലക്കെട്ടോടെയാണ് സജീഷ് അമ്മയുടേയും മകളുടേയും പാട്ട് പങ്കുവച്ചിരുന്നത്. ഗോപി സുന്ദര്‍ ഈണമിട്ട ഈ ഗാനം യഥാര്‍ത്ഥത്തില്‍ ആലപിച്ചിരിക്കുന്നത് സിതാര തന്നെയാണ്.

മുമ്പൊരിക്കല്‍ ശിശുദിന സമ്മാനമായും സിതാരയും മകളും ഒന്നിച്ചെത്തിയിരുന്നു. ‘മുപ്പൊഴുതും ഉന്‍ കര്‍പനൈകള്‍’ എന്ന ചിത്രത്തിലെ സിതാര പാടിയ മനോഹരമായ ‘കണ്‍കള്‍ നീയേ കാട്രും നീയേ’ എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷനുമായാണ് ഇരുവരും എത്തിയത്. തമിഴ് എഴുത്തുകാരി താമരൈയുടെ വരികള്‍ക്ക് ജി.വി.പ്രകാശ് സംഗീതം നല്‍കിയ ഗാനമായിരുന്നു ഇത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sithara krishnakumar doctors day singer sithara

Next Story
സണ്ണി കുട്ടൻ എവിടെ? മോഹൻലാൽ ഇല്ലാത്ത ‘മണിച്ചിത്രത്താഴ്’ ചിത്രത്തിനെ ട്രോളി ആരാധകർManichithrathazhu, Manichithrathazhu meme, Manichithrathazhu cast, Manichithrathazhu movie, Manichithrathazhu bgm, Manichithrathazhu shobhana, മണിച്ചിത്രത്താഴ്, മണിച്ചിത്രത്താഴ് സിനിമ, മണിച്ചിത്രത്താഴ് പാട്ടുകള്‍, മണിച്ചിത്രത്താഴ് പാട്ട്, മണിച്ചിത്രത്താഴ് പൂട്ട്, മണിച്ചിത്രത്താഴ് ശോഭന, മണിച്ചിത്രത്താഴ് ഡയലോഗ്, ഒരു മുറൈ വന്ത്, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com