/indian-express-malayalam/media/media_files/uploads/2023/07/Sitara-Ghattamaneni.jpg)
സിതാര ഘട്ടമനേനി
താരങ്ങളോളം തന്നെ സോഷ്യൽ മീഡിയ ഫോളോവേഴ്സുള്ള ഒരു താരപുത്രിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. തെലുങ്ക് താരം മഹേഷ് ബാബുവിന്റെയും നടി നമ്രത ശിരോദ്കറിന്റെയും മകളായ സിതാരയാണ് 11 വയസ്സിനുള്ളിൽ തന്നെ ഇത്രയേറെ ഫാൻസിനെ സ്വന്തമാക്കിയ ആ താരപുത്രി.
സിതാരയുടെ 11-ാം ജന്മദിനമാണ് ഇന്ന്. മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മഹേഷ് ബാബുവും നമത്ര ശിരോദ്കറും ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു ജ്വല്ലറി ബ്രാൻഡിന്റെ പരസ്യത്തിനായി മകൾ ക്യാമറയെ അഭിമുഖീകരിച്ചപ്പോൾ പകർത്തിയ ചിത്രങ്ങളാണ് ഇരുവരും സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തിരിക്കുന്നത്. സിതാരയുടെ ജന്മദിനത്തിനോട് അനുബന്ധിച്ച് പരസ്യം പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകരും.
സിതാര അഭിനയിച്ച 'പ്രിൻസസ്' എന്ന ഹ്രസ്വചിത്രത്തിന്റെ പ്രിവ്യൂവും കഴിഞ്ഞ ദിവസം നടന്നു. അഭിനയത്തിന് തനിക്കു ലഭിച്ച ആദ്യപ്രതിഫലം ചാരിറ്റിയ്ക്ക് നൽകിയും സിതാര വാർത്തകളിൽ ഇടം നേടിയിരുന്നു.
അടുത്തിടെ, ടൈംസ് സ്ക്വയറിലെ ഒരു ബിൽബോർഡിലും സിതാരയുടെ പരസ്യത്തിന്റെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ആ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മഹേഷ് ട്വിറ്ററിൽ കുറിച്ചതിങ്ങനെ, “ടൈംസ് സ്ക്വയർ പ്രകാശിപ്പിക്കുന്നു!! നിന്നെ ഓർത്ത് അഭിമാനിക്കുന്നു. #സിതാര ഘട്ടമനേനി."
2005 ഫെബ്രുവരി 10നായിരുന്നു നമത്രയുടെയും മഹേഷ് ബാബുവിന്റെയും വിവാഹം. സിതാരയെ കൂടാതെ ഗൗതം എന്നൊരു മകനും ഈ ദമ്പതികൾക്ക് ഉണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.