/indian-express-malayalam/media/media_files/2026/01/26/sirai-ott-fi-2026-01-26-16-35-58.jpg)
Sirai OTT: സിറൈ ഒടിടി
Sirai OTT: വിക്രം പ്രഭു നായകനായി എത്തിയ ഏറ്റവും പുതിയ ക്രൈം ഡ്രാമ ചിത്രം 'സിറൈ' ഒടിടിയിൽ എത്തിയിരിക്കുകയാണ്. തമിഴിൽ മികച്ച പ്രതികരണം നേടിയ ഈ ചിത്രം ഇപ്പോൾ തെലുങ്ക് പതിപ്പിലും ലഭ്യമായിത്തുടങ്ങി. നവാഗതനായ സുരേഷ് രാജകുമാരി സംവിധാനം ചെയ്ത ഈ ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
Also Read: കാണാതായ ആ കൈകുഞ്ഞ് എവിടെ? സസ്പെൻസ് നിറച്ച് 'ബേബി ഗേൾ', റിവ്യൂ
മുൻ പോലീസ് ഉദ്യോഗസ്ഥനായിരുന്ന തമിഴ് തിരക്കഥയെഴുതിയ ഈ ചിത്രം ഒരു പോലീസ് നടപടിക്രമത്തെ ആസ്പദമാക്കിയുള്ളതാണ്. ആംഡ് റിസർവ് ഉദ്യോഗസ്ഥനായ കതിരവൻ എന്ന കഥാപാത്രത്തെയാണ് വിക്രം പ്രഭു അവതരിപ്പിക്കുന്നത്. ഒരു കൊലപാതക കേസിലെ പ്രതിയായ അബ്ദുളിനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്ന പോലീസ് എസ്കോർട്ട് സംഘത്തിന്റെ ഭാഗമാണ് കതിരവൻ. ഈ യാത്രയ്ക്കിടയിൽ കതിരവൻ അബ്ദുളിന്റെ ഭൂതകാലത്തെക്കുറിച്ചും അവൻ എങ്ങനെ ഈ കേസിൽ അകപ്പെട്ടു എന്നതിനെക്കുറിച്ചും മനസ്സിലാക്കുന്നു. നീതിയും വ്യക്തിത്വവും എങ്ങനെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നുവെന്നും നിയമത്തിന് മുന്നിൽ ചിലർ എങ്ങനെ വ്യത്യസ്തമായി പരിഗണിക്കപ്പെടുന്നുവെന്നും ചിത്രം ഗൗരവകരമായി ചർച്ച ചെയ്യുന്നു. അബ്ദുളിന് നീതി നേടിക്കൊടുക്കാൻ കതിരവൻ നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ കാതൽ.
Also Read: കൊടൂര വില്ലനായി വിജയ്; ദളപതിയുടെ 'റോളക്സ്' ഏറ്റെടുത്ത് ആരാധകർ; വീഡിയോ
വിക്രം പ്രഭുവിനെ കൂടാതെ നവാഗതനായ എൽ.കെ അക്ഷയ് കുമാർ, മലയാളിയായ അനിഷ്മ അനിൽകുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. 'മരണമാസ്', 'ഐ ആം കാറ്റലൻ' എന്നീ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അനിഷ്മയുടെ തമിഴ് അരങ്ങേറ്റ ചിത്രമാണിത്. രമ്യ സുരേഷ്, ആനന്ദ തമ്പിരാജ, പി.എൽ തേനപ്പൻ എന്നിവരാണ് മറ്റ് താരങ്ങൾ. മദേഷ് മാണിക്യം ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജസ്റ്റിൻ പ്രഭാകരനാണ്.
Also Read: ആരാധകർ കാത്തിരുന്ന നിവിൻ പോളി ചിത്രം ഒടിടിയിലേയ്ക്ക്, എപ്പോൾ കാണാം?
Sirai OTT: സിറൈ ഒടിടി
View this post on InstagramA post shared by ZEE5 malayalam (@zee5malayalam)
തിയേറ്റർ റിലീസിന് ശേഷം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ 'സീ 5' ലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. നേരത്തെ തമിഴ്, മലയാളം, കന്നഡ പതിപ്പുകൾ ലഭ്യമായിരുന്നുവെങ്കിലും തെലുങ്ക് പതിപ്പ് എത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ സിനിമയുടെ തെലുങ്ക് പതിപ്പും സീ 5-ൽ ലഭ്യമാണ്.
Read More: ആശാ ശരത് പ്രധാന വേഷത്തിലെത്തിയ ഖെദ്ദ ഒടിടിയിൽ എവിടെ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us