ന്യൂഡൽഹി: പ്രശസ്​ത ഗായകനും സംഗീത സംവിധായകനുമായ അങ്കിത്​ തിവാരി വിവാഹിതനായി. വെളളിയാഴ്ച്ചയാണ് അദ്ദേഹം വിവാഹിതനായത്. കാണ്‍പൂരില്‍ പരമ്പരാഗതമായ രീതിയിലാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്.

വിവാഹത്തിന്റെ ചിത്രങ്ങള്‍ അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു. ‘എന്റെ ഇന്നും, ഇനിയുളള നാളെകളും നീയാണ്’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രങ്ങള്‍ പങ്കുവെച്ചത്.

ഉത്തർ പ്രദേശിലെ കാൺപൂരിൽ ചൊവ്വാഴ്​ചയായിരുന്നു​ പല്ലവി ശുക്ലയുമായുള്ള വിവാഹ നിശ്​ചയം നടന്നത്​. ‘ജീവിതകാലം മുഴുവൻ ഞാൻ നിന്നെ പ്രണയിക്കും, സംരക്ഷിക്കും, ബഹുമാനിക്കും. നക്ഷത്രങ്ങളോളം ഉയരത്തിൽ നിന്നെ പ്രതിഷ്​ഠിക്കും- ഇതായിരുന്നു അന്ന് അങ്കിത്​ ഇൻസ്​റ്റഗ്രാമിൽ കുറിച്ചത്. 26ന്​ വിവാഹ സൽക്കാരം നടക്കും. മുത്തശ്ശിയാണ്​ അങ്കിതിനായി പല്ലവിയെ കണ്ടെത്തിയത്​. ബംഗളൂരുവിൽ മെക്കാനിക്കൽ എഞ്ചിനീയറാണ്​ പല്ലവി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ