Latest News

ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു; വരന്‍ മിമിക്രി ആര്‍ട്ടിസ്റ്റ് അനൂപ്

ഒക്ടോബർ 22-ന് വൈക്കം മഹാദേവക്ഷേത്രത്തിൽ രാവിലെ 10.30-നും 11.30-നും ഇടയ്ക്കുള്ള സമയത്ത് അനൂപ് വിജയലക്ഷ്മിയെ മിന്നുചാർത്തും

കൊച്ചി: മലയാളത്തിന്റെ പ്രിയഗായിക ഡോ. വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പാലാ പുലിയന്നൂർ കൊച്ചൊഴുകയിൽ നാരായണൻനായരുടെയും ലൈലാ കുമാരിയുടെയും മകൻ മിമിക്രി ആർട്ടിസ്റ്റ് എൻ.അനൂപാണ് വരൻ. ഒക്ടോബർ 22-ന് വൈക്കം മഹാദേവക്ഷേത്രത്തിൽ രാവിലെ 10.30-നും 11.30-നും ഇടയ്ക്കുള്ള സമയത്ത് അനൂപ് വിജയലക്ഷ്മിയെ മിന്നുചാർത്തും. വരുന്ന തിങ്കളാഴ്ച്ച രാവിലെ 10-നും 11-നും ഇടയ്ക്കുള്ള സമയത്ത് വിജയലക്ഷ്മിയുടെ വസതിയിൽ വിവാഹനിശ്ചയവും മോതിരം മാറ്റ ചടങ്ങും നടക്കും.

നേരത്തേ വിവാഹശേഷം സംഗീതത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് ആവശ്യപ്പെട്ടയാളുടെ വിവാഹ അഭ്യര്‍ത്ഥന വിജയലക്ഷ്മി ധൈര്യപൂര്‍വം നിരസിച്ചത് വലിയ വാര്‍ത്തയായിരുന്നു. വിവാഹശേഷവും സംഗീത പരിപാടികൾ തുടരാമെന്നും വിജയലക്ഷ്‌മിയുടെ വൈക്കത്തെ വീട്ടിൽ ഒരുമിച്ച് ജീവിക്കാമെന്നും സന്തോഷ് എന്നയാള്‍ വിവാഹ നിശ്‌ചയത്തിന് മുൻപ് പറഞ്ഞിരുന്നു.

എന്നാൽ വിവാഹശേഷം സംഗീത പരിപാടികൾക്ക് പോകണ്ടായെന്നും ഏതെങ്കിലും സ്‌കൂളിൽ അധ്യാപികയായി തുടർന്നാൽ മതിയെന്നും സന്തോഷ് അറിയിച്ചു. കൂടാതെ, വിജയലക്ഷ്‌മിയുടെ വീട്ടിൽ വന്നു താമസിക്കാനാകില്ലെന്നും വിവാഹശേഷം തൃശൂരിൽ കഴിയാമെന്നും സന്തോഷ് അറിയിക്കുകയായിരുന്നു. ഇതാണ് വിവാഹം വേണ്ടെന്നു വയ്‌ക്കാൻ വിജയലക്ഷ്‌മിയെ പ്രേരിപ്പിച്ചത്.

‘ആ വിവാഹം വേണ്ടെന്ന് തീരുമാനമെടുത്ത രാത്രി എനിക്കൊരു കച്ചേരിയുണ്ടായിരുന്നു. അന്നത്തെ ആ കച്ചേരിയോളം ആസ്വദിച്ച് സമീപകാലത്തൊന്നും ഞാൻ പാടിയിട്ടില്ല. ഞാൻ സ്വതന്ത്രയായതുപോലെ തോന്നി. എന്നെ ചുറ്റിവരിയുന്ന ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞതുപോലെ. അന്ന് ഞാൻ സമാധാനത്തോടെ കിടന്നുറങ്ങി. വിജയലക്ഷ്മി പറയുന്നു. സംഗീതമാണ് എനിക്ക് ശ്വാസം. പെട്ടെന്നൊരു ദിവസം അത് നിര്‍ത്തണമെന്ന് പറഞ്ഞാല്‍ എന്റെ ശ്വാസം നിലച്ച് പോകും’ വിജയലക്ഷ്മി അന്ന് പറഞ്ഞു.

ഉദയനാപുരം ഉഷാനിവാസില്‍ വി മുരളീധരന്‍റേയും വിമലയുടേയും ഏകമകളാണ് വിജയലക്ഷ്മി. സെല്ലുലോയ്ഡ് എന്ന മലയാള സിനിമയിലെ കാറ്റേ കാറ്റേ നീ പൂക്കാ മരത്തില്‍ എന്ന ഗാനത്തിലൂടെയാണ് വിജയലക്ഷ്മി തനളശ്രദ്ധ നേടിയത്. ഈ ഗാനത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ സ്പെഷ്യല്‍ ജൂറി പുരസ്കാരം നേടിയിരുന്നു. ഒറ്റയ്ക്ക് പാടുന്ന എന്ന ഗാനത്തിന് തൊട്ടടുത്ത വര്‍ഷം സംസ്ഥാന പുരസ്കാരവും നേടിയിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Singer vaikom vijayalakshmi getting married

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express