ചെന്നൈ: തമിഴ് താരങ്ങളായ ധനുഷ്, ആന്‍ഡ്രിയ, ഹന്‍സിക, തൃഷ, അനിരുദ്ധ് എന്നിവരുടെ സ്വകാര്യ ചിത്രങ്ങള്‍ ഗായികയും ചാനല്‍ അവതാരകയുമായ സുചിത്ര കാര്‍ത്തിക്കിന്റെ ട്വിറ്റര്‍ വഴി പുറ്തതുവിട്ട. ട്വിറ്ററിലൂടെയാണ് സുചിത്ര ഈ ചിത്രങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമാവുകയും ചെയ്തു.
ധനുഷിന്റെ സംഘങ്ങള്‍ എന്നാണ് ഓരോരുത്തരെയും ചിത്രത്തില്‍ പരാമര്‍ശിക്കുന്നത്. അനിരുദ്ധും ആന്‍ഡ്രിയയും ചുംബിക്കുന്ന ചിത്രവും ധനുഷും തൃഷയും ഒരു പാര്‍ട്ടിയില്‍ അടുത്തിടപഴകുന്നതുമാണ് ചിത്രങ്ങള്‍. ധനുഷും തൃഷയും ഒരുമിച്ചുള്ള ഒരു സെല്‍ഫിയില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത് ഇങ്ങനെ: എന്നെ ട്രോളിയ ധനുഷ് ആരാധകര്‍ നിങ്ങളുടെ ഹീറോയുടെ ലീലകള്‍ കാണൂ എന്നാണ് അടിക്കുറിപ്പ് ഇട്ടിരിക്കുന്നത്. കൂടുതല്‍ ഞെട്ടലുകള്‍ക്കായി കാത്തിരിക്കാനും സുചിത്ര പറയുന്നുണ്ട്.
സംഭവം വിവാദമായതോടെ താന്‍ അല്ല ചിത്രങ്ങള്‍ പുറത്തുവിട്ടതെന്നും തന്റെ അകൗണ്ടുകള്‍ ആരോ ഹാക്ക് ചെയ്തതാണെന്നും സുചിത്ര വിശദീകരിച്ചു. സിനിമാ പ്രവര്‍ത്തകരില്‍ ആരുമായും തനിക്ക് പ്രശ്‌നങ്ങളില്ലെന്നും സുചിത്ര വ്യക്തമാക്കി. നേരത്തേയും സമാനമായ ട്വീറ്റുമായി സുചിത്ര രംഗത്തെത്തിയിരുന്നു. അന്ന് സുചിത്ര പറഞ്ഞത് ശരിയല്ലെന്ന് പറഞ്ഞ് നടനും ഭര്‍ത്താവുമായി കാര്‍ത്തിക് ആണ് വിശദീകരണവുമായി രംഗത്തെത്തിയത്.
Singer #suchitra‘s காலை வணக்கம் / Morning Greetings For #hansikamotwani #Dhanush #Anirudh #DDNeelakandan Fans@suchitrakarthik But Why ?? pic.twitter.com/vw9f6YOyRk
— I ❤ தலைவர் & தளபதி (@Sandharpavathi) March 3, 2017