scorecardresearch

മലയാള സിനിമാലോകം ഒന്നിച്ചെത്തിയ വിവാഹം; വീഡിയോ

ഗായകൻ ശ്രീനാഥും സംവിധായകൻ സേതുവിന്റെ മകൾ അശ്വതിയും വിവാഹിതരായിരിക്കുകയാണ്. ജയറാം, മണിയൻപിളള രാജു, ഇന്ദ്രൻസ്, റഹ്മാൻ, ടൊവിനോ തോമസ്, നമിത പ്രമോദ് തുടങ്ങി അനവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

മലയാള സിനിമാലോകം ഒന്നിച്ചെത്തിയ വിവാഹം; വീഡിയോ

ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷേയിലൂടെ സുപരിചിതനായ താരമാണ് ശ്രീനാഥ് ശിവശങ്കരന്‍. വിജയ് ആരാധകനായ ശ്രീനാഥ് ഷോയില്‍ ആലപിച്ച തമിഴ് ഗാനങ്ങളെല്ലാം വലിയ ഹിറ്റായിരുന്നു. പിന്നീട് സ്റ്റേജ് ഷോകളിലും മറ്റും സജീവമായിരുന്ന ശ്രീനാഥ് ‘ഒരു കുട്ടനാടന്‍ ബ്‌ളോഗ്’, ‘മേ ഹും മൂസ’ എന്നീ ചിത്രങ്ങളില്‍ സംഗീത സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ശ്രീനാഥ് വിവാഹിതനായി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സംവിധായകന്‍ സേതുവിന്റെ മകളും ഫാഷന്‍ സ്റ്റൈലിസ്റ്റുമായ അശ്വതിയാണ് വധു. കൊച്ചി ബാസ്കരീയം കൺവൻഷൻ സെന്ററിൽ വച്ച നടന്ന ചടങ്ങിൽ ജയറാം, ടൊവിനോ തോമസ്, രഞ്ജി പണിക്കർ, മണിയൻപിളള രാജു, മമ്ത മോഹൻദാസ്, രഞ്ജിനി ഹരിദാസ് തുടങ്ങി അനവധി താരങ്ങളും പങ്കെടുത്തു.

മെയ് 26 നായിരുന്നു ശ്രീനാഥിന്റെയും അശ്വതിയുടെയും വിവാഹ നിശ്ചയം. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് ശ്രീനാഥ് തന്നെ വാര്‍ത്ത ആരാധകരെ അറിയിക്കുകയായിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Singer sreenath wedding with director sethu daughter celebrities