SP Balasubrahmanyam is extremely critical: ചെന്നൈ: ഗായകനും നടനുമായ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഓഗസ്റ്റ് അഞ്ചിന് പ്രവേശിപ്പിച്ച എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വളരെ മോശമായതായും അദ്ദേഹം ഇസിഎംഒയിലും ജീവന് നിലനിര്‍ത്താനുള്ള മറ്റു നടപടികളിലും തുടരുകയാണെന്ന് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്ന എംജിഎം ഹെല്‍ത്ത് കെയര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യന്‍ സംഗീത ലോകം മുഴുവന്‍ പ്രിയ ഗായകന്റെ തിരിച്ചു വരവിനായുള്ള പ്രാര്‍ത്ഥനകളിലാണ്.
അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനായി ആരാധകരും മാധ്യമപ്രവര്‍ത്തകരും ആശുപത്രിയ്ക്ക് മുന്നില്‍ തടിച്ചു കൂടിയിട്ടുണ്ട്. ഏതാനും മിനുട്ടുകള്‍ക്ക് മുന്‍പ് എസ് പി ബിയുടെ കുടുംബവും സിനിമാ മേഖലയിലെ അടുത്ത സുഹൃത്തുക്കളും ആശുപത്രിയില്‍ എത്തി. വലിയ പോലീസ് സന്നാഹമാണ് ആശുപത്രിയ്ക്ക് മുന്നില്‍ ഒരിക്കിയിരിക്കുന്നത്.
Read Here: Singer SP Balasubrahmanyam passes away: ഗായകൻ എസ്.പി ബാലസുബ്രമണ്യം അന്തരിച്ചു
Scenes outside the MGM health care in Chennai. Additional police forces have been deployed. A medical bulletin is expected in a while. Veteran singer #SPbalasubramanyam‘s family members and other film Industry members have arrived at the hospital. @IndianExpress pic.twitter.com/jLsv6wiJV0
— Janardhan Koushik (@koushiktweets) September 25, 2020
എസ് പി ബിയുടെ അടുത്ത സുഹൃത്തും മുതിര്‍ന്ന സംവിധായകനുമായ ഭാരതിരാജയും എം ജി എം ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. എസ് പി ബി തിരിച്ചു വരും എന്ന് പ്രതീക്ഷിച്ചിരുന്നു എന്നും എന്നാല്‍ അത് സംഭവിച്ചില്ല എന്നും ഭാരതിരാജ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍, ആരാധകരുടെ പ്രാര്‍ത്ഥനയും ശുഭാപ്തി വിശ്വാസവും മാത്രമാണ് എസ് പി ബിയുടെ തിരിച്ചു വരവിനു കാരണം എന്നും അത് കൊണ്ട് തന്നെ അത്ഭുതങ്ങള്‍ സംഭവിക്കും എന്നും താന്‍ കരുതുന്നതായും ഭാരതിരാജ കൂട്ടിച്ചേര്‍ത്തു.
Director Bharathiraja: I am very emotional right now, I am lost for words. #SPbalasubramanyam is a good human, a great artist. More than anything, he has been my friend for the past 50 years. We were hoping that he will recover, it didn’t happen. @IndianExpress pic.twitter.com/pSkTRLD6Hz
— Janardhan Koushik (@koushiktweets) September 25, 2020
കമൽ ഹാസൻ കഴിഞ്ഞദിവസം എസ് പി ബിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. “അദ്ദേഹം നന്നായിരിക്കുന്നു എന്ന് പറയാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാനായി ഡോക്ടര്‍മാര്‍ ശ്രമിക്കുന്നു,” ആശുപത്രി വിട്ടിറിങ്ങിയ കമല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Read More: ജീവന് രക്ഷിക്കാനായി ഡോക്ടര്‍മാര്‍ ശ്രമിക്കുന്നു; എസ് പി ബിയെ ആശുപത്രിയില്‍ കണ്ട് കമല്‍
ഓഗസ്റ്റ് ആദ്യ വാരം കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് എസ്പിബിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. തുടര്‍ന്ന് എംജിഎം ഹെല്‍ത്ത് കെയറിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയത്.
സെപ്തംബർ ഏഴിന് അദ്ദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയ അദ്ദേഹത്തിന്റെ ആരോഗ്യനില സ്ഥിരമായ പുരോഗതി കൈവരിച്ചുവെന്ന് മകന് എസ്പി ചരണ്‍ പറഞ്ഞിരുന്നു. എത്രയും വേഗം ആശുപത്രി വിട്ടുപോകാന്‍ അച്ഛന് ആഗ്രഹിക്കുന്നുവെന്നും ചരണ്‍ വീഡിയോയില്‍ പറഞ്ഞു.