എന്റെ പാട്ട് എവിടെയോ കേള്‍ക്കുന്നല്ലോ, ആരാധികയ്ക്കരികിലേക്ക് ഓടിയെത്തി എസ് പി ബി; ഓർമക്കുറിപ്പ്

സഹജീവികളോട് ഇത്രയധികം സ്നേഹവും ദയയുമുള്ള സുന്ദരനായ ഒരു മനുഷ്യൻ. ആ കൂടിക്കാഴ്ചയോടെ, അദ്ദേഹമെനിക്ക് ദൈവതുല്യനായി

spb, sp balasubramaniam, s p balasubramaniam, sp balasubrahmanyam, s p b, sp balu, s p balasubrahmanyam, balasubramaniam, spb news, spb dead, sp balasubramaniam dead

വെള്ളിയാഴ്ചയുടെ ദുഖമായി വിട പറഞ്ഞ എസ് പി ബിയ്ക്ക് കണ്ണീരോടെ വിട പറയുകയാണ് അദ്ദേഹത്തിന്റെ പാട്ടുകളെ നെഞ്ചോടു ചേർത്തുപിടിച്ച ദശലക്ഷകണക്കിന് ശ്രോതാക്കൾ. എല്ലായിടത്തും എസ് പി ബി ഓർമകളും അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളും മാത്രം. എസ് പി ബിയുമായി ബന്ധപ്പെട്ട 12 വർഷം മുൻപുള്ളൊരു അനുഭവം പങ്കുവയ്ക്കുകയാണ് ലക്ഷ്മി എന്ന ആരാധിക.

Read more: ഞാൻ കാത്തിരിക്കുകയാണെന്ന് പറഞ്ഞതല്ലേ, നീ കേട്ടില്ല; ബാലുവിന്റെ വേർപാടിൽ വാക്കുകളിടറി രാജ

തങ്ങളുടെ കാറിനരികിലേക്ക് ഓടിയെത്തി വിസ്മയിപ്പിച്ച എസ് പി ബിയെ കുറിച്ചുള്ള ഓർമ്മയാണ് ലക്ഷ്മി പങ്കുവയ്ക്കുന്നത്. “2002ൽ ആയിരുന്നു അത്. അപ്പയും ഞാനും സഹോദരി പൂർണയും ചെന്നൈ എയർപോർട്ടിൽ പാർക്കിംഗ് ഏരിയയിൽ കാത്തിരിക്കുകയായിരുന്നു. അപ്പാ പതിവുപോലെ തന്റെ ട്രാൻസിസ്റ്റർ പുറത്തെടുത്ത് റേഡിയോ ട്യൂൺ ചെയ്യുമ്പോൾ ബാലു സാറിന്റെ മനോഹരമായൊരു ഹമ്മിംഗ് ഞങ്ങൾക്കു ചുറ്റും ഒഴുകി.

“ആ…ആ…ആ… മന്ദ്രം വന്ദ”
“ആഹാ, തലൈവർ പാട്ട്” അപ്പ പറഞ്ഞു, ഞങ്ങൾ ചിരിച്ചു. ഞങ്ങൾക്കറിയാമായിരുന്നു, അദ്ദേഹത്തിന്റെ തലൈവർ എസ് പി ബി സാർ ആണെന്ന്.

ഞങ്ങൾക്ക് അടുത്തായി, യഥാർത്ഥ എസ് പിബി സാർ തന്റെ കാറിനടുത്തേക്ക് നടക്കുകയായിരുന്നു, അദ്ദേഹം ഒരു നിമിഷം നടത്തം നിറുത്തി. പുഞ്ചിരിച്ചുകൊണ്ട് ഉറക്കെ പറഞ്ഞു, ” എവിടെയോ എന്റെ പാട്ട് കേൾക്കുന്നല്ലോ”. ഞങ്ങൾ അദ്ദേഹത്തെ കണ്ടു. അപ്പ അത്ഭുതത്തിലും ഞെട്ടലിലുമായിരുന്നു. വളരെ വിചിത്രമായ ഒരു ചിരിയോടെ നമസ്കാരം പറഞ്ഞുകൊണ്ട് അപ്പ പറഞ്ഞു. “അണ്ണാ നമസ്കാരം… താങ്കളുടെ പാട്ടു കേൾക്കാത്ത ഒരിടം ഇരിക്കുമോ ഈ ഭൂമിയിൽ. എവിടെയും എപ്പോഴും താങ്കളുടെ പാട്ട് മുഴങ്ങുന്നു.”

ബാലു സാർ ഉറക്കെ പൊട്ടിച്ചിരിച്ചു കൊണ്ടു അപ്പയോടായി പറഞ്ഞു, “അങ്ങനെയൊന്നും ഇല്ല സാർ”

അദ്ദേഹം തിരക്കിൽ എങ്ങോ പോവാൻ തുടങ്ങുകയായിരുന്നു. അപ്പ അദ്ദേഹത്തോട് അഭ്യർത്ഥിച്ചു, താങ്കൾക്ക് ഒപ്പമൊരു ചിത്രമെടുത്തോട്ടെ. അദ്ദേഹം അനുവാദം നൽകി. ഞാൻ ചിത്രമെടുത്തു കൊടുത്തു. അദ്ദേഹം എന്നെയും സഹോദരിയേയും നോക്കിയതിന് ശേഷം അപ്പയോട് പറഞ്ഞു, എന്തിനാണ് മക്കൾ മാറിനിൽക്കുന്നത്, അവരോടും വരാൻ പറയൂ, ഫോട്ടോ എടുക്കാം. ഞങ്ങൾക്കൊപ്പവും അദ്ദേഹം ചിത്രമെടുത്തു.

View this post on Instagram

It was the year 2002. Appa, myself and my sister Purnah, we were waiting outside Chennai airport in the parking area. Appa, as usual took out his transistor and was tuning the radio when the soulful humming of Balu Sir, filled the air around us. Aah ah ah.. mandram vandha. Instantly, Appa said, Aaha, thalaivar Paatu and we girls were giggling. For we knew, Thaliavar meant his SPB sir. Somewhere near us, the real deal, Balu Sir was walking towards his car and he stopped for a second , smiled and said out loudly, “Engayo ennoduu paatu kekardhe (I can hear my song, somewhere)”. (By now, we’ve seen him and we are elated) Appa was on cloud 9, shocked almost and with folded hands, the widest smile I’ve seen and a Namaskaram said, “Anna, Namaskaram… Onga Paatu Kekatha Oru Edam Irukka Indha olagathula.. Engayum,Eppavum, Onga Paatu Dhan Olikardhu” [anytime, anywhere its your song/voice that echoes around us] Balu sir laughed out loud and said “Appdi laam onnum illa sir.”. He was in a hurry and getting ready to leave, so Appa requested, Sir oru photo eduthukalaama ongalodu and he said “Dharalaaama”. I clicked the pic and then he looked at me and my sister and said, why leave behind your daughters.. avangalayum vara sollunga, photo edukalaam and our pic got taken. Such a kind and beautiful man, who was so full of love for his fellow human beings. And so humble and gracious. Just that small interaction, elevated him to a God like status for me. It wasn’t enough to hear Appa extoll his singing abilities, his demeanour and kindness really sealed it for me. Have grown up hearing him sing/emote and laugh heartily in Ennavendru sollvathamma; hear him/Prabhu smile in Pennalla pennalla oothapoo; admire Bhanupriya and her dance in Saathi Malli Poocharame; bring out the persona of Rajnikanth in Oruvan oruvan mudhalali; feel the pain in En kaadhale; wept along with Kamal in Vaanam thottu ponal; flirting so beautifully in Sangeetha swarangal, Swaying to the beats and enjoying Andhiyile Vaanam; his range and versatility was unmatched, his VOICE COULD ACT. His voice gave the movies and the story a new meaning. #spb #spbalasubramaniam (Contd.. in comments)

A post shared by Laxmi Sankaran (@laxmionline) on

സഹജീവികളോട് ഇത്രയധികം സ്നേഹവും ദയയുമുള്ള സുന്ദരനായ ഒരു മനുഷ്യൻ. അത്രമേൽ വിനയം. ആ കൂടിക്കാഴ്ചയോടെ, അദ്ദേഹമെനിക്ക് ദൈവതുല്യനായി. അപ്പ അദ്ദേഹത്തിന്റെ കഴിവുകളെ പ്രശംസിച്ചപ്പോഴുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും ദയയും വിനയവും എന്റെ മനസ്സിൽ മുദ്ര കുത്തപ്പെട്ടു.

അദ്ദേഹത്തിന്റെ പാട്ടുകൾ കേട്ടാണ് വളർന്നത്. ‘എന്നാവേന്ദ്രു സോൾ‌വത്തമ്മ’ കേട്ട് പുഞ്ചിരിച്ചു, ‘പെണ്ണല്ല പെണ്ണല്ല ഊതപ്പൂ’ എന്ന പാട്ടിൽ പ്രഭു പുഞ്ചിരിച്ചു, ‘സാതി മല്ലി പൂച്ചാരമേ’ കണ്ട് ഭാനുപ്രിയയേയും അവരുടെ നൃത്തത്തേയും ആരാധിച്ചു, ‘ഒരുവൻ ഒരുവൻ മുതലാളി’യിൽ രജനീകാന്തിന്റെ വ്യക്തിപ്രഭാവം തെളിഞ്ഞുകണ്ടു, ‘എൻ കാതലേ’ കേട്ടപ്പോൾ വേദന അനുഭവിച്ചു, വാനം തൊട്ടു പോണാലി’ൽ കമൽഹാസനൊപ്പം കരഞ്ഞു… അദ്ദേഹത്തിന്റെ ശബ്ദവും അതിന്റെ വൈവിധ്യങ്ങളും വൈദഗ്ധ്യവുമെല്ലാം സമാനതകളില്ലാത്തതാണ്…അദ്ദേഹത്തിന്റെ ശബ്ദത്തിനു പോലും അഭിനയിക്കാൻ കഴിയും. ആ ശബ്ദം സിനിമകൾക്കും അതിന്റെ കഥയ്ക്കും പുതിയ അർത്ഥം നൽകി.

നിങ്ങൾ അനശ്വരനാണ് ബാലു സാർ. ഈ ദുഷ്കരമായ സമയത്തെ അതിജീവിക്കാൻ അദ്ദേഹത്തിന്റെ കുടുംബത്തിനാവട്ടെ. താങ്കളുടെ ഭൗതികമായ സാന്നിധ്യം ഞങ്ങൾക്ക് നഷ്ടമാകും, പക്ഷേ നിങ്ങളുടെ പാട്ടുകൾ കേട്ടു വളർന്ന ഒരു തലമുറയെന്ന നിലയിൽ ഞാൻ വാക്കു നൽകുന്നു, ഞങ്ങളുടെ കുട്ടികളും അവരുടെ കുട്ടികളും താങ്കളുടെ പാട്ടുകൾ ആസ്വദിക്കുന്നതു തുടരും, അതിലെ വികാരങ്ങളുടെ പൊരുളറിയും. നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കും സാർ. ഞങ്ങളുടെ ഹൃദയങ്ങളിൽ വിശ്രമിക്കൂ.” ഹൃദയസ്പർശിയായ കുറിപ്പിൽ ലക്ഷ്മി കുറിക്കുന്നു.

Read more: 250 രൂപ വാങ്ങി പാടിയിരുന്ന കല്യാണക്കച്ചേരികള്‍ ഓര്‍മ്മയുണ്ടോ നിനക്ക്?; ഗംഗൈ അമരനോട് എസ് പി ബി, വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Singer sp balasubrahmanyam memories viral note

Next Story
250 രൂപ വാങ്ങി പാടിയിരുന്ന കല്യാണക്കച്ചേരികള്‍ ഓര്‍മ്മയുണ്ടോ നിനക്ക്?; ഗംഗൈ അമരനോട് എസ് പി ബി, വീഡിയോspb, sp balasubramaniam, s p balasubramaniam, sp balasubrahmanyam, s p b, sp balu, s p balasubrahmanyam, balasubramaniam, spb news, spb dead, sp balasubramaniam dead
The moderation of comments is automated and not cleared manually by malayalam.indianexpress.com