Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍
രാജ്യത്ത് 58,419 പുതിയ കേസുകള്‍; 7.29 ലക്ഷം പേര്‍ ചികിത്സയില്‍
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

സിതാരയുടെ മകള്‍ സാവന്‍ ഋതു അഭിനയ രംഗത്തേക്ക്; സായുവിനെ ഓർത്ത് അഭിമാനിക്കുമെന്ന് സംവിധായകൻ

സുദേഷ് ബാലന്‍ സംവിധാനം ചെയ്യുന്ന ‘സാക്ഷാത്കാരം’ എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് സായുവിന്റെ തുടക്കം

സിതാര കൃഷ്ണകുമാര്‍, Sithara Krishnakumar, Daughter Savan Rithu, മകൾ സാവൻ ഋതു,Uyare, ഉയരെ, Uyare, ഉയരെ, Parvathy, പാർവ്വതി, Tovino Thomas, ടൊവിനോ തോമസ്, Asif Ali, ആസിഫ് അലി മുപ്പൊഴുതും ഉന്‍ കര്‍പനൈഗള്‍, Muppozhudhum Un Karpanaigal, IEMalayalam, ഐഇ മലയാളം

അമ്മ പാട്ടുകാരി, നര്‍ത്തകി, അച്ഛന്‍ ഡോക്ടറും നിര്‍മ്മാതാവും അഭിനേതാവും അതിലെല്ലാമുപരി നല്ലൊരു സഹൃദയനും ഇപ്പോള്‍ മകളിതാ അഭിനേത്രിയുമാകുന്നു. പറഞ്ഞുവരുന്നത് ഗായിക സിതാര കൃഷ്ണകുമാറിന്റെ കുടുംബത്തെ കുറിച്ചാണ്. സിതാരയുടേയും ഡോക്ടര്‍ സജീഷിന്റെയും മകള്‍ ആറ് വയസുകാരി സാവന്‍ ഋതുവാണ് അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇക്കാര്യം സിതാര തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

സുദേഷ് ബാലന്‍ സംവിധാനം ചെയ്യുന്ന ‘സാക്ഷാത്കാരം’ എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് സായുവിന്റെ തുടക്കം. ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന തന്റെ അച്ഛന്‍ സജീഷിനൊപ്പം ലൊക്കേഷനില്‍ എത്തിയതായിരുന്നു സായു. തിരിച്ചുവരുന്നത് ബാലതാരമായി! ഐഐടി ബോംബെയിലെ പ്രഫസറാണ് സുദേഷ് ബാലന്‍. അഭിനയിക്കുന്നതിന്റെ സന്തോഷവും ആകാംക്ഷയുമാണ് സായുവിനിപ്പോള്‍ എന്നും സായു സന്തോഷവതിയാകുമ്പോള്‍ തങ്ങളും സന്തോഷിക്കുന്നു എന്നും സിതാര ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സാവന്‍ ഋതു ഒരു മികച്ച അഭിനേത്രിയാണെന്ന് സംവിധായകന്‍ സുദേഷ് ബാലനും പറയുന്നു. സായുവിന്റെ മാതാപിതാക്കള്‍ ഒരിക്കല്‍ അവളെ കുറിച്ചോര്‍ത്ത് അഭിമാനിക്കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇക്കഴിഞ്ഞ ഡോക്ടേഴ്സ് ദിനത്തിൽ, ആസ്റ്റര്‍ മെഡിസിറ്റിയിലെ കാര്‍ഡിയോളജി വിഭാഗത്തിലെ ഡോക്ടറായ സജീഷിനെ മകള്‍ സായു പ്ലാസ്റ്റിക് കണ്ണടയും സ്റ്റെതസ്‌കോപ്പുമെല്ലാം നല്‍കി ഒരു പശുവിനെ ചികിത്സിക്കുന്ന വിവിധ ചിത്രങ്ങള്‍ സിതാര പങ്കുവച്ചിരുന്നു. ‘ഇതിലും വലിയ ആശംസകള്‍ സ്വപ്‌നങ്ങളില്‍ മാത്രം,’ എന്ന അടിക്കുറിപ്പോടെ ഡോക്ടര്‍ സജീഷും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്.

Read More: ഡോക്ടേഴ്‌സ് ദിനത്തില്‍ അച്ഛനെ ‘മൃഗഡോക്ടറാ’ക്കി സിതാരയുടെ സായു

അടുത്തിടെ സിതാരയും മകള്‍ സായുവും ചേര്‍ന്ന് പാര്‍വ്വതി നായികയായ ‘ഉയരെ’ എന്ന ചിത്രത്തിലെ ‘നീ മുകിലോ’ എന്ന ഗാനം ആലപിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോ സിതാര തന്നെയായിരുന്നു തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ സായു പാട്ട് പഠിക്കുന്നില്ലെന്നും ഇടയ്ക്ക് ചില പാട്ടുകളോട് താത്പര്യം തോന്നുമ്പോള്‍ പഠിപ്പിച്ചു തരാന്‍ പറയാറുണ്ടെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സിതാര പറഞ്ഞിരുന്നു.

ഈ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് സിതാരയുടെ ഭര്‍ത്താവ് ഡോക്ടര്‍ സജീഷും എത്തിയിരുന്നു. ‘എന്റെ ഉയിരും ഉയിരിന്റെ ഉയിരും’ എന്ന തലക്കെട്ടോടെയാണ് സജീഷ് അമ്മയുടേയും മകളുടേയും പാട്ട് പങ്കുവച്ചിരുന്നത്. ഗോപി സുന്ദര്‍ ഈണമിട്ട ഈ ഗാനം യഥാര്‍ത്ഥത്തില്‍ ആലപിച്ചിരിക്കുന്നത് സിതാര തന്നെയാണ്.

മുമ്പൊരിക്കല്‍ ശിശുദിന സമ്മാനമായും സിതാരയും മകളും ഒന്നിച്ചെത്തിയിരുന്നു. ‘മുപ്പൊഴുതും ഉന്‍ കര്‍പനൈകള്‍’ എന്ന ചിത്രത്തിലെ സിതാര പാടിയ മനോഹരമായ ‘കണ്‍കള്‍ നീയേ കാട്രും നീയേ’ എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷനുമായാണ് ഇരുവരും എത്തിയത്. തമിഴ് എഴുത്തുകാരി താമരൈയുടെ വരികള്‍ക്ക് ജി.വി.പ്രകാശ് സംഗീതം നല്‍കിയ ഗാനമായിരുന്നു ഇത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Singer sitharas daughter saawan rithu makes her acting debut

Next Story
അതുകൊണ്ടാണ് എനിക്കെന്റെ മരുമോളെ പെരുത്തിഷ്ടം; ഉണ്ണിമായയെ കുറിച്ച് ശ്യാം പുഷ്കരന്റെ അമ്മShyam Pushkaran, ശ്യാം പുഷ്ക്കരൻ, Unnimaya Prasad, ഉണ്ണിമായ പ്രസാദ്, Unnimaya prasad photo, Shyam Pushkaran family photos, ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളം, Indian express Malayalam, IE Malayalam, ഐ ഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com