scorecardresearch

സംഗീതമല്ലേ, സ്വന്തമെന്നു പറഞ്ഞ് കൊണ്ടു നടക്കേണ്ടതല്ലല്ലോ..എല്ലാവരും പാടട്ടെ: സിതാര

ചില പാട്ടുകള്‍ നമ്മളെ കൊതിപ്പിക്കും, അത് സൃഷ്ടിക്കപ്പെട്ട കാലഘട്ടത്തില്‍ നമ്മള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകും. അങ്ങനെ ഒരുപാട് ആഗ്രഹങ്ങള്‍ ചേര്‍ന്നുവരുമ്പോഴാണ് കവര്‍ വേര്‍ഷന്‍ ഉണ്ടാകുന്നത്.

ചില പാട്ടുകള്‍ നമ്മളെ കൊതിപ്പിക്കും, അത് സൃഷ്ടിക്കപ്പെട്ട കാലഘട്ടത്തില്‍ നമ്മള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകും. അങ്ങനെ ഒരുപാട് ആഗ്രഹങ്ങള്‍ ചേര്‍ന്നുവരുമ്പോഴാണ് കവര്‍ വേര്‍ഷന്‍ ഉണ്ടാകുന്നത്.

author-image
Sandhya KP
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sithara, Sithara Krishnakumar, singer sithara interview, iemalayalam

ചിത്രയ്ക്കും സുജാതയ്ക്കും ശേഷം ഒരുപക്ഷെ മലയാളി 'ഞങ്ങളുടെ സ്വന്തം' എന്ന് പറഞ്ഞ് ചേര്‍ത്തു പിടിച്ച ഒരു ഗായികയായിരിക്കും സിതാര കൃഷ്ണകുമാര്‍. ആ പാട്ടുകളോടും പാട്ടുകാരിയോടും സംഗീതപ്രേമികള്‍ക്ക് വല്ലാത്തൊരു ഇഷ്ടമുണ്ട്. പിന്നണി ഗാനരംഗത്ത് മാത്രമല്ല, ലൈവ് കോണ്‍സേര്‍ട്ടുകളിലൂടെയും റീമിക്‌സുകളിലൂടെയും ഇപ്പോഴിതാ സ്വന്തം ബാന്‍ഡായ മലബാറിക്കസിലൂടെയും സിതാര മലയാളികള്‍ക്ക് കൂടുതല്‍ പ്രിയപ്പെട്ടവളാകുന്നു.

Advertisment

പഴയ ഗാനങ്ങള്‍ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതില്‍ ചെറുതല്ലാത്തൊരു പങ്ക് ഈ ഗായികയ്ക്കുണ്ട്. 'തുമ്പപ്പൂ പെയ്യണ പൂനിലാവെ,' 'നീയല്ലാതാരുണ്ടന്നുടെ', 'ഇന്നെന്റെ കരളിലെ', 'ആ മലര്‍ പൊയ്കയില്‍' തുടങ്ങി എത്ര പാട്ടുകളുടെ കവറുകളാണ് സിതാര പുറത്തിറക്കിയിരിക്കുന്നത്. കവര്‍വേര്‍ഷനുകള്‍, അഥവാ റീമിക്‌സുകള്‍ അതിന്റെ യഥാര്‍ത്ഥ സൃഷ്ടിയെ നശിപ്പിക്കുന്നു എന്ന് താന്‍ കരുതുന്നില്ലെന്ന് സിതാര പറയുന്നു.

'വെറുതെ ഒരാള്‍ വീട്ടില്‍ പാടുമ്പോള്‍ അത് മോശമായെന്ന് കരുതുക. അത്ര തന്നെ ദോഷമേ റീമിക്‌സുകളും അവ ശരിയായ ദിശയില്‍ അല്ലെങ്കില്‍ ചെയ്യുന്നുള്ളൂ. ഒരു പാട്ടിന് അതിന്റെതായ ആത്മാവുണ്ടാകും. അത് നമ്മള്‍ കണ്ടെത്തുമ്പോളോ അല്ലെങ്കില്‍ അതുമായി റിലേറ്റ് ചെയ്യുമ്പോഴോ ആണ് കവര്‍ വേര്‍ഷന്‍ ചെയ്യാം എന്നൊരു ചിന്തയുണ്ടാകുന്നത്, അല്ലെങ്കില്‍ ഉണ്ടാകേണ്ടത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. സൂപ്പര്‍ ഹിറ്റായ ഒരു പാട്ട് രണ്ടാമതൊന്ന് പാടിക്കളയാം എന്ന ചിന്തയില്‍ നിന്നല്ല, ചില പാട്ടുകള്‍ നമ്മളെ കൊതിപ്പിക്കും. ആ പാട്ട് നമ്മളെ ഏതൊക്കെയോ തലത്തില്‍ സ്വാധീനിക്കും, അത് സൃഷ്ടിക്കപ്പെട്ട കാലഘട്ടത്തില്‍ നമ്മള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകും. അങ്ങനെ ഒരുപാട് ആഗ്രഹങ്ങള്‍ ചേര്‍ന്നുവരുമ്പോഴാണ് കവര്‍ വേര്‍ഷന്‍ ഉണ്ടാകുന്നത്. അങ്ങനെയാകുമ്പോള്‍ അതിനോടുള്ള സമീപനം ആത്മാര്‍ത്ഥമായിരിക്കും. ചിലപ്പോള്‍ അതില്‍ മറ്റു ചില ഘടകങ്ങള്‍ നമുക്ക് കണ്ടെത്താന്‍ സാധിക്കും.'

Advertisment

'പിന്നെ തീര്‍ച്ചയായും പെട്ടെന്ന് ശ്രദ്ധ നേടിത്തരുന്ന ഒരു സ്വഭാവം കവര്‍ സോങുകള്‍ക്ക് ഉണ്ട്. പലപ്പോഴും ഭാവിയില്‍ ഒരു ശ്രദ്ധ ലഭിക്കാനായൊക്കെ അത് ചെയ്യാറുണ്ട് പല ബാന്‍ഡുകളും. അതൊന്നും ഒരു തെറ്റെന്ന് പറഞ്ഞുകൂടാ. സംഗീതമാണല്ലോ. അതൊന്നും സ്വന്തം എന്ന് അവകാശപ്പെട്ട് കൊണ്ടു നടക്കേണ്ട ഒന്നല്ലല്ലോ. എല്ലാവരും പാടട്ടെ. പിന്നെ, എന്തിനെയാണെങ്കിലും നശിപ്പിക്കരുത്. അത് പുതിയൊരു പാട്ട് ഉണ്ടാക്കുകയാണെങ്കിലും അങ്ങനെ തന്നെ,' സിതാര പറയുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പം രൂപീകരിച്ച പ്രോജക്ട് മലബാറിക്കസ് എന്ന ബാന്‍ഡിന്റെ കൂടി തിരക്കിലാണ് സിതാരയിപ്പോള്‍. ''ഗ്ലോക്കലി' എന്നാണ് പ്രോജക്ട് മലബാറിക്കസിന്റെ ടാഗ്ലൈന്‍. ഗ്ലോബലി, ലോക്കലി എന്നീ വാക്കുകള്‍ ചേര്‍ന്നാണത്. സ്വതന്ത്രമായി പാട്ടുകള്‍ ഉണ്ടാക്കുകയാണ് ഞങ്ങള്‍ അവിടെ ചെയ്യുന്നത്. ഋതു പോലെ, പൂമാതെ പൊന്നമ്മ പോലെയൊക്കെയുള്ള പാട്ടുകള്‍ അവിടെയുണ്ട്,'മലബാറിക്കസിനെ കുറിച്ച് സിതാര പറയുന്നതിങ്ങനെ

Sithara Singer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: